ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

06:27, 14 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022 - 23 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 22.07.2022 വെള്ളിയാഴ്ച നടന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല ഒരു സന്ദേശം നൽകി. ഒന്നിടവിട്ടുള്ള ആഴ്ചകളിൽ ക്ലബ്ബ് വിളിച്ചു കൂട്ടുന്നതിനും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. ഏഴ് എ വിദ്യാർത്ഥിനി രഹ്നയെ ക്ലബിന്റെ കൺവീനറായി തെരഞ്ഞെടുത്തു.ഒാരോ മാസവും നടത്തുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ് .

ജൂൺ - സെൽഫ് ഇൻട്രൊഡക്ഷൻ

ജൂലൈ - വേർഡ് ഹണ്ട്

ആഗസ്ത് - ഗ്രീറ്റിംഗ് കാർഡ് നിർമാണം

സെപ്തംബർ - വാർത്ത വായന

ഒക്ടോബർ - ബുക്ക് റിവ്യൂ

നവംബർ - സ്കിറ്റ് , കോറിയോഗ്രാഫി

ഡിസംബർ- ലൈവ് ന്യൂസ് ടെലികാസ്റ്റ്

ജനുവരി - മാഗസീൻ നിർമാണം

ഫെബ്രുവരി - ഡയറി എഴുത്ത്

മാർച്ച് - ഫിലിം റിവ്യൂ

ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ 12.45 മുതൽ 1.15 വരെ ഇംഗ്ലീഷ് അധ്യാപിക സരിതയുടെ നേതൃത്വത്തിൽ ക്ലബ്ബ് ചേരുന്നു. അതാത് മാസം നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾ അംഗങ്ങൾക്ക് നൽകുന്നു.