എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/സ്‍കൂൾവിക്കി അവാർഡ്
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.