ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തന റിപ്പോർട്ട് (2022-2023)

ജൂൺ 1, പ്രവേശനോത്സവത്തോടു കൂടി പുതിയ അധ്യയന വർഷം ആരംഭിച്ചു. മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു വർഷമായിരുന്നു. വിവിധ ക്ലബ്ബുകളുടെ രൂപീകരണവും അതിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും മഹത് വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുവാൻ കഴിഞ്ഞു. കുട്ടികൾക്കായുള്ള Little Kites, Red Cross, Scouts & Guiding തുടങ്ങി യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ നടന്നു. കായിക മേഖലയിൽ Football നും Cricket നും പ്രത്യേക പരിശീലനം കൊടുക്കുകയും നേട്ടങ്ങൾ കരസ്ഥമാക്കുവാനും കഴിഞ്ഞു. അത്‌ലറ്റിക്സിലും കുട്ടികൾ പങ്കെടുത്തു. ശാസ്ത്രോസ് വത്തിൽ 150 തോളം കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന നേട്ടങ്ങൾ കരസ്‌ഥമാക്കുവാനും കഴിഞ്ഞത് അഭിനന്ദനീയമായിരുന്നു. സംസ്ഥാന തലത്തിൽ ഒരു കുട്ടിക്ക് A grade നേടുവാനും കഴിഞ്ഞു. കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി വളരെയധികം കുട്ടികൾ പങ്കെടുത്തു. കൂടിയാട്ടം, സംസ്കൃത നാടകം , ഒപ്പന, തിരുവാതിര, വട്ടപ്പാട്ട് എന്നീ ഇനങ്ങളിൽ കുട്ടികളുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു. സംസ്ഥാന തലത്തിൽ 35 കുട്ടികൾ പങ്കെടുക്കുകയും 34 കുട്ടികൾക്ക്A grade ഉം ഒരു കുട്ടിക്ക് B grade ഉം നേടുവാൻ കഴിഞ്ഞത് ഏറെ പ്രശംസനീയമായിരുന്നു. കുട്ടികൾക്കു കിട്ടിയ നാടിന്റെ ആദരവ് ചിപ്പിക്കുള്ളിലെ മുത്തായി തീർന്നു. സംസ്കൃത സ്കോളർഷിപ്പിൽ യു.പി.യിലും ഹൈസ്കൂളിലും കുട്ടികൾ സ്കോളർഷിപ്പ് നേടി. സ്കൂളിൽ കൃഷിനടത്തുകയും ചേന, കപ്പ, ഏത്തക്കൊല വിളവെടുപ്പ് നടത്തുവാൻ കഴിഞ്ഞു. 5 മുതൽ 8 വരെയുള്ള എല്ലാ കുട്ടികളിലും അക്ഷരം ഉറപ്പിക്കുവാനായി അക്ഷരക്കളരിക്കുവേണ്ടി ഒരു അക്ഷരമുറ്റം ഒരുക്കി. എല്ലാ ദിവസവും ക്ലാസ്സിലേക്കു കയറുന്നതിനു മുൻപ് മുറ്റത്ത് മണ്ണിൽ മൂന്നു ഭാഷയിലും അക്ഷരം എഴുതി ക്ലാസിലേക്ക് കയറി. അതിന്റെ രണ്ടാം ഘട്ടം എന്ന രീതീയിൽ വായിക്കുവാൻ അറിയണം എന്ന ലക്ഷ്യത്തിൽ വായനാമുറ്റവും ഒരുക്കി.

കുമാരനല്ലൂരമ്മയുടെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നവമി ദിവസം നടത്തിയ വിദ്യാദീപം ഐശ്വര്യപൂർണ്ണമായിരുന്നു. കാർത്തികമഹോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ മികവ് - 2023 എന്ന പേരിൽ മികവുത്സവം നടത്തി. അന്നുവരെയുള്ള കുട്ടികളുടെ സ്വന്തം സൃഷ്ടികളും ശാസ്ത്രോത്സവത്തിൽ ഒരുക്കി സമ്മാനം നേടിയ എല്ലാ പ്രവർത്തനങ്ങളും കൂട്ടി ഒരുക്കിയ സ്റ്റാൾ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.  സംസ്ഥാന കലോത്സവത്തിൽ മികവ് തെളിയിച്ച് A grade നേടിയ എല്ലാ ഇനങ്ങളും കൂട്ടിയിണക്കി ഒരുക്കിയ കുട്ടികളുടെ കലാസന്ധ്യ" തിളക്കം" അഭിനന്ദനീയമായിരുന്നു. അങ്ങനെ നമ്മുടെ സ്കൂൾ നാടിന്റെ തന്നെ അഭിമാനമായി മാറി.

ഓണാഘോഷം അതിഗംഭീരമായി ഘോഷിച്ചു. അന്ന് ഒരുക്കിയ കുട്ടികളും അധ്യാപകരും ചേർന്നുള്ള മെഗാ തിരുവാതിരകളി എടുത്തു പറയേണ്ടതാണ്. പി.ടി.എ പ്രതിനിധികളും മാനേജ്മെന്റും അധ്യാപകരും ചേർന്ന് കുട്ടികൾക്കായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി. ഈ വർഷം നടത്തിയ ക്രിസ്തുമസ് ആഘോഷവും ഗംഭീരമായിരുന്നു. അന്ന് കുട്ടികൾക്കായുള്ള മത്സരങ്ങളും ഭക്ഷണവും ഒരുക്കി.

ഈവർഷത്തെ വാർഷിക ആഘോഷവും ഗംഭിര മായി നടത്തി. പൂർവ്വവിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻ ഫ്ളു വെൻ സറുമായ റ്റി ജോ തോമസും ഭാര്യ സൂസൻ ഏബ്രഹാമും ചേർന്നാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടത്തി.

ക്ലബ് പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്

താഴെ പറയുന്ന പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തി:

  • ജൂൺ 1: സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം
  • ജൂൺ 5: ലോക പരിസ്ഥിതി ദിനം, വീട്ടിലിലും സ്കൂളിലും ഇലക്കറി തോട്ട നിർമാണം തുടക്കം , സീഡ് ബോൾ നിക്ഷേപം പരിസ്ഥിതി സന്ദേശ റാലി സ്കൂളിന്റ നക്ഷത്രവന സന്ദർശം , പരിസ്ഥിതി പോസ്റ്റർ നിർമാണം
  • ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം, പോസ്റ്റർ, ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ നൃത്തം, ലഹരിവിരുദ്ധ സന്ദേശം
  • ജൂലൈ 11 ലോക ജനസംഖ്യാ ദിനം, പോസ്റ്റർ, ഉപന്യാസ മത്സരം, ഹ്രസ്വ നാടകം, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥികളുടെ പ്രസംഗം,
  • ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, യുദ്ധവും ആണവായുധങ്ങളും മൂലം ജനങ്ങളുടെ നാശവും ദുരിതവും ഊന്നിപ്പറയുന്ന പ്രസംഗം ഓഗസ്റ്റ് 9 നാഗസാക്കി ദിനം ന്യൂക്ലിയർ ബോംബ് ഉണ്ടാക്കിയ നാശം കാണിക്കുന്ന വീഡിയോ സഡക്കോ കൊക്കുകളുടെ നിർമ്മാണം സ്കൂൾ അസംബ്ലി
  • ഓഗസ്റ്റ് 15, 76-ാം സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ, പ്രതിജ്ഞാ പരേഡ്, ദേശീയ പതാക വന്ദനം ദേശഭക്തി ഗാന ആലാപനം സൈക്കിൾ റാലി
  • 2023 ജനുവരി ഗാന്ധിജിയുടെ കുമാരനല്ലൂർ സന്ദർശനത്തിന്റെ 86-ാം വാർഷികം പൊതുയോഗവും ഫോട്ടോ പ്രദർശനവും ജനുവരി 26
  • ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പതാക ഉയർത്തലും പൊതുയോഗവും സാംസ്കാരിക പരിപാടികളും. റിപ്പബ്ലിക് ദിന സന്ദേശവും വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനങ്ങളും
  • 75ാം സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾ സ്വാതന്ത്ര്യ സമര കാലത്ത് ജീവിച്ചിരുന്ന മുത്തശ്ശിയെ ആദരിക്കുന്നു.

സയൻസ് ക്ലബ്ബ്

  • ജൂലൈ 14 ചന്ദ്ര ദിനം, മീറ്റിംഗ് ക്വിസ് പ്രോഗ്രാം ഉപന്യാസ മത്സര മാതൃകാ നിർമ്മാണവും അവതരണവും നടത്തി ദിനം ആഘോഷിച്ചു
  • സെപ്റ്റംബർ 16 ഓസോൺ ദിനം, ഓസോൺ പാളിയുടെ പ്രാധാന്യം എന്താണെന്ന വിദ്യാർത്ഥികളുടെ ചർച്ച ഓസോൺ പാളി സംരക്ഷിക്കാൻ നടപടികൾ
  • ഒക്ടോബർ 10 - 14 സ്പേസ് വാരം, പോസ്റ്റർ മത്സരം ക്വിസ് കൊളാഷ് നിർമ്മാണം ബഹിരാകാശ വീഡിയോ നിരീക്ഷണം ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ ചർച്ച
  • സി വി രാമൻ ഉപന്യാസ മത്സരം സ്കൂൾതല ശാസ്ത്ര പ്രദർശനം ജില്ലാ മേളയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം
  • പെട്രോളിയം കൺസർവേഷൻ ആൻഡ് റിസർച്ച് അതോറിറ്റി ഫാക്കൽറ്റി സുരേഷ് കുമാറാണ് ക്ലാസ് നടത്തിയത്

ഗണിതശാസ്ത്രം ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു. ഗണിത പ്രവർത്തനതോട്നുബന്ധിച്ച് അനുദിനജീവിതത്തിൽ ഗണിതവുമായി ബന്ധപ്പെട്ട വസ്തുതകൾ കണ്ടെത്തൽ( സ്ക്വയർ കോണുകൾ, സമാന്തരവരകൾ, ചതുരം, ത്രികോണം, രേഖാചിത്രങ്ങൾ വരക്കുക)എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ മികച്ച രീതിയിൽ ചെയ്തു. ഈ അധ്യായന വർഷത്തിൽ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ക്വിസ്സുകൾ ,മത്സര പരീക്ഷകൾ നടത്തുകയുണ്ടായി.കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരും, ക്ലബ് അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്യ്തു വരുന്നു. 2022-23 വർഷത്തിൽ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹിന്ദി ക്ലബ്

ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി അസംബ്ലി രാഷ്ട്രഭാഷയുടെ പ്രാധാന്യം നൽകുന്ന സന്ദേശം പോസ്റ്റർ രചന മത്സരം കവിതാലാപനം സുനീലീ ഹിന്ദി ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി . ഹിന്ദി അക്കങ്ങൾ കൊണ്ട് മരം നിർമ്മിച്ചു.

കായിക ക്ലബ്

  • വിദഗ്ധ പരിശീലകരുടെ സഹായത്തോടെ അവധിക്കാലത്ത് ഫുട്ബോൾ ക്രിക്കറ്റ് അത്ലറ്റിക് കോച്ചിംഗ് ക്യാമ്പ് നടത്തി.
  • സബ് ജില്ലാ ക്രിക്കറ്റിൽ റണ്ണറപ്പാണ് പാർഥിവ് കൃഷ്ണ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • സബ് ജില്ലാ ഫുട്ബോൾ റണ്ണറപ്പ്
  • കരാട്ടെയിൽ അഭിജിത്ത് പിഎസ് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • ഉപജില്ലാ അത്ലറ്റിക് മീറ്റിൽ വിഎച്ച്എസ്ഇയിലെ ഷെറിൻ വിനോദ് വ്യക്തിഗത ചാമ്പ്യനായി
  • പരിപ്പിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ്
  • എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത വാർഷിക കായിക പരിപാടികൾ വളരെ ഗംഭീരമായി നടന്നു

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനത്തിൽ മണ്ണും വളവും വിത്തും ചേർത്ത് ബോളാക്കി പറമ്പുകളിൽ നിക്ഷേപിച്ചു. ഒട്ടു പ്ലാവിന്റെ തൈ കുട്ടികൾക്കുവിതരണം ചെയ്യുകയും അതിന്റെ വളർച്ച നിരീക്ഷിക്കുവാനുള്ള അവസരം ഒരുക്കി. കൃഷിത്തോട്ട നിർമ്മാണം, ഇലക്കറിത്തോട്ടം എന്നിവ നടത്തി. മണ്ണില്ലാതെ കമ്പോസ്റ്റ് ഉപയോഗിച്ച് എങ്ങനെ കൃഷി ചെയ്യാം, കുട്ടികളെ പരിശീലിപ്പിച്ചു. ചേന, കപ്പ, ഏത്തക്കു ല വിളവെടുപ്പ് നടത്തി.

ഹെൽത്ത് ക്ലബ്ബ്

50 കുട്ടികളോളം പ്രവർത്തിച്ചു വരുന്ന ഹെൽത്ത് ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യ സംരക്ഷണം, ന്യൂട്രീഷ്യസ് ഫുഡിന്റെ ആവശ്യകത ചർച്ചയും ബോധവത്ക്കരണ ക്ലാസ്സുകളും നടത്തി. പോസ്റ്റർ രചന മത്സരങ്ങൾ നടത്തി മറ്റുള്ളവരിലേക്ക് ആശയം എത്തിക്കുവാൻ സാധിക്കുന്നു.. സ്കൂളിന്റെ ക്ലീനിങ് മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഗം ക്ലബ്ബ്

കുട്ടികളുടെ ഭാഷയേയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് സുഗമമായി പ്രവർത്തിച്ചു വരുന്നു. ഉപന്യാസരചന, കഥ, കവിത രചനകൾ കുട്ടികൾ ചെയ്യുന്നു. നാടൻ പാട്ടിൽ പ്രത്യേ കം പരിശീലനം കൊടുക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

അക്ഷരമുറ്റം

5 മുതൽ 8 വരെയുള്ള എല്ലാ കുട്ടികളിലും അക്ഷരം ഉറപ്പിക്കുവാനായി അക്ഷരക്കളരിക്കുവേണ്ടി ഒരു അക്ഷരമുറ്റം ഒരുക്കി. എല്ലാ ദിവസവും ക്ലാസ്സിലേക്കു കയറുന്നതിനു മുൻപ് മുറ്റത്ത് മണ്ണിൽ മൂന്നു ഭാഷയിലും അക്ഷരം എഴുതി ക്ലാസിലേക്ക് കയറി. അതിന്റെ രണ്ടാം ഘട്ടം എന്ന രീതീയിൽ വായിക്കുവാൻ അറിയണം എന്ന ലക്ഷ്യത്തിൽ വായനാമുറ്റവും ഒരുക്കി.


സ്നേഹസ്പർശം

കുട്ടികൾക്ക് കൈത്താങ്ങുമായി" സ്നേഹസ്പർശം" സഹായനിധി ആരംഭിച്ചു. ഈ വർഷം  മൂന്നു കുട്ടികൾക്ക് സഹായം കൊടുക്കുവാൻ സാധിച്ചു.

വിദ്യാദീപം

സരസ്വതി പൂജയോടനുബന്ധിച്ച് നവമി ദിവസം കുട്ടികളും അധ്യാപകരും ചേർന്ന് ഓരോ വിദ്യാ ദീപം തെളിയിക്കുന്നു.

സ്കൗട്ട് & ഗൈഡിംഗ്

കുട്ടികൾക്കായുള്ള സ്കൗട്ട് & ഗൈഡിംഗ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. എല്ലാവർഷവും രാജ്യ പുരസ്കാർ അവാർഡിന് കുട്ടികൾ അർഹരാകുന്നുണ്ട്.

റെഡ് ക്രോസ്

റെഡ് ക്രോസ് യൂണിറ്റിൽ 60 കുട്ടികളുണ്ട്. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തുകയും മറ്റുള്ളവരിലേക്ക് എലിറ്ത്തിറില്ക്കു‍ന്നതിനായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സേവന സംഘടനയുടെ ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനായി കുട്ടികളെ ബാഡ്ജ് അണിയിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലു ഇവരുടെ സേവനം പ്രശംസനീയമായിരുന്നു

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 60 കുട്ടികളുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്നു. 10-ാം class ലെ കുട്ടികൾ grace മാർക്കിനും അർഹരാകുന്നുണ്ട്. സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി.

സ്പെഷ്യൽ കെയർ യൂണിറ്റ്

ഭിന്നശേഷി  കുട്ടികൾക്കായി പ്രത്യേകപരിശീലനങ്ങളും മുനിസിപ്പാലിറ്റിയിലെ കുറെ സ്കൂളുകളിലെ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവർക്കായി സ്പെഷ്യൽ കെയർ യൂണിറ്റ് സെന്ററും പ്രവർത്തനമാരംഭിച്ചു.