ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

12:03, 4 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) (ഉള്ളടക്കം)

പ്രവേശനോത്സവം

            2022 ജൂൺ ഒന്നാം തിയതി രാവിലെ 8 .30 നു് സംസ്ഥാനതല പ്രവേശനോത്സവം ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കോട്ടൺഹിൽ സ്കൂളിൽ ഓൺലൈൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂൾ തല  പ്രവേശനോത്സവ ഉദ്ഘാടനം ഗതാഗത മന്ത്രി ശ്രീ. ആന്റണി രാജു നിർവഹിച്ചു.പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ ഡിജിറ്റൽ പത്രം കോട്ടൺഹിൽ വാർത്ത ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി പ്രകാശനം ചെയ്തു.തുടർന്ന് ക്ലാസ്സു തല പ്രവേശനോത്സവവും വീടുതല പ്രവേശനോത്സവവും നടന്നു.പ്രവേശനോത്സവത്തോടനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ വിവിധ പരിപാടികൾ സ്കൂൾ യൂറ്റ്യൂബ് ചാനൽ സ്കൂൾ ബ്ലോഗ് എന്നിവയിൽ അപ് ലോഡ് ചെയ്തു .
    2022  നവംബർ 1 കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം ബയോ ബൈബിൾ സംവിധാനത്തിൽ 25 % കുട്ടികളെ വീതം സ്കൂളിൽ എത്തിച്ചു.21 .02 .2022 ഓടെയാണ് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തിച്ചേരാൻ തുടങ്ങിയത് .
     2022  ജൂൺ ഒന്നാം തിയതി ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഗവ. എച്ച് എസ്എ സ് കഴക്കൂട്ടം  സ്കൂളിൽ വച്ച് നടത്തിയ  ഉദ്ഘാടന ചടങ്ങു് സ്കൂളിൽ തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കി .തുടർന്ന് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഈ ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കുമാരി.സ്നേഹ അനുവിനെ അനുമോദിച്ചു. .തുടർന്ന് സ്കൂൾ ദിനാചരണ കലണ്ടർ പ്രകാശനം ചെയ്തു .