ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2022-23 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2022 ജൂൺ ഒന്നാം തിയതി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഗവ. എച്ച് എസ്എ സ് കഴക്കൂട്ടം സ്കൂളിൽ വച്ച് നടത്തിയ ഉദ്ഘാടന ചടങ്ങു് സ്കൂളിൽ തത്സമയം വീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കി .തുടർന്ന് ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കുമാരി. സ്നേഹ അനുവിനെ അനുമോദിച്ചു. . തുടർന്ന് സ്കൂൾ ദിനാചരണ കലണ്ടർ പ്രകാശനം ചെയ്തു .

പരിസ്ഥിതി ദിനം

ശലഭോദ്യാനം

ശലഭങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങളിൽ നേരാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ ശലഭോദ്യാനം 26 - 03 - 2022 ബഹുമാന്യനായ ജില്ലാ പ്രൊജെക്ട് ഓഫീസർ ശ്രീ രത്‌നകുമാർ നാട മുറിച്ച് കുട്ടികൾക്കായി തുറന്നു കൊടുത്തു.

ടിങ്കറിങ് ലാബ്

എസ് എസ് കെ യുടെ ഫണ്ട് ഉപയോഗിച്ച് കുട്ടികളിൽ കല - ശാസ്ത്ര - ഗണിത - സാങ്കേതിക -എഞ്ചിനീയറിംഗ് മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന വേദിയാണ് ടിങ്കറിങ് ലാബ്. റോബോട്ടിക്സ് , പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് അവഗാഹമുണ്ടാകത്തക്കവിധത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കും ക്രീയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് ഈ ലാബിൽ അവസരമുണ്ട്.