ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/എന്റെ വിദ്യാലയം

21:28, 21 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (എന്റെ വിദ്യാലയം)

എന്റെ വിദ്യാലയം

എന്റെ പ്രിയ കടക്കരപ്പള്ളി സ്ക്കൂൾ. എന്റെ അച്ഛൻ എനിക്കു പറഞ്ഞു തന്ന ഒരു കഥയുണ്ട്. ടോട്ടോച്ചാൻ എന്ന വികൃതിയായ ഒരു പെൺകുട്ടിയുടെ കഥ. അങ്ങേയറ്റം വികൃതിയായ ടോട്ടോച്ചാൻ എന്ന കൊച്ചു പെൺകുട്ടി, റ്റോമാ എന്ന പുതിയ വിദ്യാലയത്തിലേക്കും, സ്നേഹനിധിയും ഭാവനാശാലിയുമായ കൊബായാഷി മാസ്റ്റർ എന്ന ഹെഡ് മാസ്റ്ററുടെ പക്കലേക്കും എത്തിപ്പെടുമ്പോൾ അവളിലുണ്ടായ മാറ്റങ്ങളാണ് ആ കഥയിൽ. സ്ക്കൂളിൽ എത്താൻ വേണ്ടി മാത്രം ഓരോ പകലിനുവേണ്ടിയും അവൾ കാത്തിരുന്നു. അതേപോലെ തന്നെയാണ് ഞാനുമീ സ്ക്കൂളിലെത്തിയത്. ഇവിടെ വരാൻ വേണ്ടിയുള്ള ഓരോ പകലുകൾക്കുവേണ്ടി ഞാനും കാത്തിരുന്നു.