ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 6 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) (nature club)

LOVE & CARE PLASTIC -2

Collecting Used Plastic Pen

2016 മുതൽ സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പല സ്‌കൂളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്‌കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി.

LOVE & CARE PLASTIC -3

PLASTIC PEN CRAFT

2016 മുതൽ സ്‌കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക് പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു.