ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 6 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) (spc)

എസ് പി സി പ്രവർത്തന റിപ്പോർട്ട് 2020-2022

====================

2020-21അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിന് SPC പ്രൊജക്റ്റ്‌ അനുവദിച്ചു കിട്ടുന്നത്. ആ വർഷം തന്നെ കോവിഡ് മഹാമാരിയുടെ വ്യാപനവും സ്കൂളുകൾ അടച്ചിടുന്ന സാഹചര്യവും ഉണ്ടായതോടെ പുതുതായി ലഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തന്നെ പറ്റാതെയായി. തുടക്കത്തിൽ തന്നെ ഓൺലൈൻ ക്ലാസുകളിലൂടെ കേഡറ്റ് സിനെ പരിശീലിപ്പിക്കേണ്ട വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണ് ഉണ്ടായത്. എങ്കിലും ആദ്യ ബാച്ച് അതിന്റെ എല്ലാ പോരായ്മകളെയും അതിജീവിച്ച് ജില്ലയിലെ തന്നെ മികച്ച പാസിങ് ഔട്ട്‌ പരേഡ് കാഴ്ചവെച്ച് പരിശീലനം പൂർത്തീകരിച്ചത് വളരെ അഭിമാനകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്.

ഒരു വയറൂട്ടാം

വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ് മഹാമാരി കാലത്ത് ഈ വിദ്യാലയത്തിലെ SPC കേഡറ്റുകൾ, സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ "ഒരു വയറൂട്ടാം" പ്രോജക്റ്റിന്റെ ഭാഗമായി ഓരോ കേഡറ്റ്സിന്റെയും വീടിനടുത്തുള്ള അശരണർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും നാട്ടിലെ കണ്ണിലുണ്ണികളായി മാറി.


സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി

കോവിഡ് കാലത്തുതന്നെ വിദ്യാലയത്തിന്റെ പുറകിലായി എടത്തനാട്ടുകര ദാറുസ്സലാം ജുമാ മസ്ജിദ് കമ്മിറ്റി കൃഷി ചെയ്യാൻ അനുവദിച്ചു നൽകിയ അര ഏക്കർ സ്ഥലത്ത് കേഡറ്റുകൾ ഗാർഡിയൻ SPCയുടെ സഹകരണത്തോടെ ജൈവകൃഷി നടത്തുകയും, വിളവെടുപ്പിൽ നിന്നും ലഭിച്ച ലാഭം സ്കൂളിലെ തന്നെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ സ്നേഹ ഭവനം പദ്ധതിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

ഫ്രണ്ട്സ് അറ്റ് ഹോം

ടാബ് ചലഞ്ച്, റീചാർജ് ചലഞ്ച് എന്നിവയിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സഹപാഠികൾക്ക് താങ്ങാവാൻ സ്കൂളിലെ എസ് പി സി യൂണിറ്റിന് കഴിഞ്ഞു. ഫ്രണ്ട്സ് അറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ തന്നെ ഭിന്നശേഷി കൂട്ടുകാർക്ക് ഓണപ്പുടവകളും പഠന കിറ്റുകളും അവരുടെ വീടുകളിൽ എത്തി വിതരണം ചെയ്തു

ചേർത്തു പിടിക്കാം

കുട്ടികളിൽ സഹജീവി സ്നേഹം, അനുകമ്പ എന്നീ ഗുണങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി, പാണ്ടിക്കാട് സൽവ കെയർ ഹോം എന്ന വൃദ്ധസദനത്തിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും അവിടുത്തെ അന്തേവാസികളോട് ഒന്നിച്ച് ഭക്ഷണം കഴിച്ച് കലാപരിപാടികൾ അവതരിപ്പിച്ച് മണിക്കൂറുകളോളം ചെലവഴിക്കുകയും ചെയ്തത് കേഡറ്റുകൾക്ക് വേറിട്ട ഒരു അനുഭവമായി.

അവധിക്കാല ക്യാമ്പുകൾ

SPCപദ്ധതി ഈ വിദ്യാലയത്തിൽ ആരംഭിച്ചത് മുതൽ എല്ലാ അവധിക്കാല ക്യാമ്പുകളും വളരെ മുന്നൊരുക്കത്തോടെ കേഡറ്റുകൾക്ക് ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ ക്യാമ്പുകളുടെ വിജയത്തിൽ ഗാർഡിയൻ SPCയുടെയും രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്.

നാച്ചുർ ക്യാമ്പുകൾ

വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്തുക എന്ന SPCലക്ഷ്യം മുൻനിർത്തി സംസ്ഥാന വനം വകുപ്പിന്റെ നടന്ന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി

S P C AGAINST ADDICTION

വേറിട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയത്തിലെ എല്ലാ സന്നദ്ധ സംഘടനകളും. ഫ്ലാഷ് മോബ്, mime, പൊതുജന പങ്കാളിത്തത്തോടുകൂടിയുള്ള റാലികൾ എന്നിവ അവയിൽ ചിലത് മാത്രം SPCപദ്ധതി ഈ വിദ്യാലയത്തിൽ വന്നതിനുശേഷം നടന്ന സ്വാതന്ത്ര്യ ദിന / റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ, പ്രത്യേകിച്ച് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരേഡ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമവാസികൾക്ക് വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതായി. ചുരുക്കത്തിൽ SPC പ്രോജക്ട് ഈ വിദ്യാലയത്തിന്റെയും ഈ നാടിന്റെയും മുഖച്ഛായ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം .