ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠനയാത്ര കമ്മിറ്റി
ദൃശ്യരൂപം
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച് നവംബർ നാലാം തീയതി വെള്ളിയാഴ്ച പ്രഥമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസിന്റെ അദ്ധ്യക്ഷതയിൽ പഠനയാത്ര കമ്മിറ്റി ചേർന്നു. പി റ്റി എ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ , എസ് എം സി ചെയർമാൻ ശ്രീ. ബിജു , കൺവീനർ ശ്രീ. വിജിൽപ്രസാദ് , അംഗങ്ങളായ ശ്രീമതി റായിക്കുട്ടി പീറ്റർ ജെയിംസ് , ശ്രീമതി രാഖി , കുമാരി അനുഷ്മ ആർ സനൽ എന്നിവർ പങ്കെടുത്തു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേളി ടൂറിസ്റ്റ് വില്ലേജ് , വള്ളക്കടവ് ബയോഡൈവേഴ്സിറ്റി പാർക്ക് , വിഴിഞ്ഞം അക്വേറിയം , കോവളം ലൈറ്റ് ഹൗസ് , കോവളം ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് തീരുമാനിച്ചു.