കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/വർണ്ണക്കൂട്ട് 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 27 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (ചിത്രകലാക്ലബ്ബ് വർണ്ണക്കൂട്ട് KHSS MOOTHANTHARA 2022-23 എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്‌സ് ക്ലബ്ബ്/വർണ്ണക്കൂട്ട് 2022-23 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"നിറക്കൂട്ട്" ചിത്രകലാ ,പ്രവൃത്തി പരിചയ ക്ലബ്ബ് ഉദ് ഘാടനം 18-07-2022

കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ഭാഗമായ ചിത്രകലാ ക്ലബ്ബിന്റെ യും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെ യും ഔപചാരികമായ ഉദ്ഘാടനം 18-7-2022 ന് ബഹുമാനപ്പെട്ട HM - R. ലത ടീച്ചർ നിർവഹിച്ചു. കൂടാതെ സ്കൂൾ വിദ്യാഭ്യാസത്തിൽ ആർട്ട് എഡ്യൂക്കേഷന്റെയും, വർക്ക് എജുക്കേഷന്റെയും പ്രാധാന്യത്തെക്കുറിച്ചും HM സംസാരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ആമുഖപ്രഭാഷണം ജയചന്ദ്രൻ മാഷും, ആശംസ പ്രഭാഷണം ശ്രീഹൃദ്യ ടീച്ചറും, അനൂപ് മാഷും നന്ദി പ്രകാശനം വിദ്യാർഥിനിയായ കൃതിക എന്നിവർ നിർവഹിച്ചു. കൂടാതെ 8, 9, 10 ക്ലാസ്സിലെ കുട്ടികളും സന്നിഹിതരായിരുന്നു. ആർട്സ് ക്ലബ് പ്രസിഡന്റായി ഒമ്പതാം ക്ലാസിലെ വിദ്യാർഥിനിയായ കൃതികയെയും സെക്രട്ടറി ആയി ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കാർത്തികയെയും തിരഞ്ഞെടുത്തു

,

വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29

പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ്‌ മുറികളിലെ ബ്ലാക്ക് ബോർഡ്‌ തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ  ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

വിൻസെന്റ് വാന്ഗോഗിനെക്കുറിച്ചു ചന്ദന പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ് വാർത്തകൾ

കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല ക്ലബ്ബാണ് നിറക്കൂട്ട്.

കർണ്ണകിയമ്മ ൻ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ  ബഹുമാനപ്പെട്ട HM (R.  ലത ടീച്ചർ), സ്കൂൾ മാനേജർ കൈലാസ് മണി സർ , മറ്റ് അധ്യാപകർ. എന്നിവരുടെ പിന്തുണയോടു കൂടി വിദ്യാലയത്തിലെ ചിത്രകല അധ്യാപകനായ അനൂപ് മാഷിന്റെ നേതൃത്വത്തിലാണ് നിറക്കൂട്ട് എന്ന ചിത്രകല ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.ചിത്ര കലയോട് താൽപര്യമുള്ള 65 ഓളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് പുറമെ  ചിത്രകല ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ധാരാളം ചിത്രരചന മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു.സമൂഹത്തിൽ വർദ്ധിച്ചു വരുന്ന തിന്മകൾക്കെതിരെ ചിത്രങ്ങളിലൂടെയും പോസ്റ്റർ രചനകളിലൂടെയും ബോധവൽക്കരണം നടത്തുന്നതിന് ക്ലബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

ഉദാഹരണമായി ലഹരിക്കെതിരെയും, ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായും, സൈബർ സുരക്ഷയോടെ അനുബന്ധിച്ചും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായും വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ധാരാളം ചിത്രരചനയും പോസ്റ്റർ രചനയും സംഘടിപ്പിച്ചു.കൂടാതെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി നടന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബിഗ് ക്യാമ്പസിൽ ചിത്രരചന നടത്തി.

കൂടാതെ ചിത്രകലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബുധൻ വ്യാഴം ദിവസങ്ങളിൽ ക്ലാസ് സമയത്തിന് ശേഷവും, വെള്ളിയാഴ്ച ലഞ്ച് ബ്രേക്കിന്റെ സമയത്തും, മാസത്തിലെ രണ്ടു ശനിയാഴ്ചകളിൽ  മുഴുവൻ സമയവും ചിത്രകല പ്രാക്ടീസ് ക്ലാസുകൾ  നൽകിവരുന്നു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, ക്ലേ മോഡലിംഗ്, എന്നീ വിഷയങ്ങളിൽ പ്രത്യേക പരിഗണന നൽകി പരിശീലന ക്ലാസുകൾ നൽകിവരുന്നു. സബ്ജില്ലാ, ജില്ലാതലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ചിത്രകല ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല മറ്റു വിദ്യാർത്ഥികൾക്കും ചിത്രകലയിൽ അഭിരുചി ഉണ്ടാക്കുവാൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

കുട്ടികളിൽ ചിത്രകലയോടുള്ള അഭിരുചി വളർത്തുവാനായി ധാരാളം ഇന്ത്യൻ ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും ലോക ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും ഡിജിറ്റൽ ക്ലാസ് റൂമിലെ സഹായത്തോടുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.

കൂടാതെ ചിത്രകലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബുധൻ വ്യാഴം ദിവസങ്ങളിൽ ക്ലാസ് സമയത്തിന് ശേഷവും, വെള്ളിയാഴ്ച ലഞ്ച് ബ്രേക്കിന്റെ സമയത്തും, മാസത്തിലെ രണ്ടു ശനിയാഴ്ചകളിൽ  മുഴുവൻ സമയവും ചിത്രകല പ്രാക്ടീസ് ക്ലാസുകൾ  നൽകിവരുന്നു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, ക്ലേ മോഡലിംഗ്, എന്നീ വിഷയങ്ങളിൽ പ്രത്യേക പരിഗണന നൽകി പരിശീലന ക്ലാസുകൾ നൽകിവരുന്നു. സബ്ജില്ലാ, ജില്ലാതലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

സസ്കൂളിലെ എല്ലാ പൊതു പരിപാടികളിലും, പ്രധാന ദിനാചരണങ്ങളുടെ ഭാഗമായുള്ള പരിപാടികളിലും ചിത്രകല ക്ലബ്ബിന്റെ പ്രവർത്തനങ്ങളും, ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കാറുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ചിത്രകല സ്പേസും, ആർട് ഗാലറിയും നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിരിക്കുന്നു.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പ്രോത്സഹനർഹമായ പിന്തുണയും ഉണ്ട് എന്ന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അറിയിക്കട്ടെ. ചിത്രകല  പഠിക്കുന്നതിലൂടെ മനുഷ്യത്വവും,സ്നേഹവും, നല്ല ശീലങ്ങളും ഉള്ള  വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതിലൂടെ  സമൂഹത്തിലെ തിന്മകൾ അകറ്റുന്നതിനും സമൂഹ നന്മയ്ക്കായ് പ്രവർത്തിക്കാനും

പുതിയൊരു നവലോകം പടുത്തുയർത്തുന്നതിനും അവരെ പ്രാപ്തരാക്കുകാ എന്ന മഹനീയ കർത്തവ്യം കൂടി നിറവേറ്റപ്പെടുന്നു.

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചു കൊണ്ട് "ലഹരി മുക്ത ഭിന്നശേഷി സൗഹൃദ സമൂഹം" എന്ന ആശയം ഉൾക്കൊള്ളിച്ചുകൊണ്ട്  പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.