അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിന്റെ റൂബി ജൂബിലിആഘോഷം

ആമ‍ുഖം

1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയ‍ും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.

സ്കൂളിന്റെ റൂബി ജൂബിലിആഘോഷം.

1982 മെയ് മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി 2022-ൽ അതിൻറെ റൂബി ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ് . ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പൂർവവിദ്യാർത്ഥികൾ,  മുൻപ് സേവനം  ചെയ്തിരുന്ന അധ്യാപകർ, മാനേജർമാർ, തുടങ്ങിയവരെ ആദരിക്കുന്ന, അതോടൊപ്പം 40  ഇന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും..

സ്കൂളിന്റെ തുടക്കം.

1982 മീനമാസത്തിലാണ് സ്കൂൾ ആരംഭിച്ചത് അന്ന് സ്കൂളിൻറെ മാനേജറും ബത്തേരി ഇടവകയുടെ ചുമതലയുള്ള ഫാദർ ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെയും മറ്റും ശ്രമഫലമായാണ് അസംപ്ഷൻ സ്കൂളിന് തുടക്കമിടാൻ ആയത്..

മികവിൽ നിന്ന് മികവിലേക്ക്

സ്കൂളിൻറെ ആരംഭംമുതൽ മികവ് നിലനിർത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് സംസ്ഥാന സ്കൂൾ .ആദ്യ വർഷത്തെ എസ്എസ്എൽസി റിസൾട്ട് 88% ആയിരുന്നു. സ്കൂൾ അതിൻറെ വിജയഗാഥ 2015 ആദ്യമായി സ്കൂളിന് 100% വിജയം ലഭിച്ചു .2019 മുതൽ 2022 വരെ തുടർച്ചയായി 100% റിസൾട്ട്  നേടി മുന്നോട്ടുപോകുന്നു.

അധ്യാപകരും  പി ടി എയും ചേർന്ന് 40 മെഴുകുതിരികൾ തെളിയിച്ചു

റൂബി ജൂബിലി വർഷത്തോടനുബന്ധിച്ച് അധ്യാപകരും വീട്ടിലെയും ചേർന്ന് 40 തിരികൾ വേദിയിൽ തെളിയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കോർപ്പറേറ്റ് മാനേജറും സന്നിഹിതരായിരുന്നു

  40 വർഷം 40 ഇന കർമ്മപരിപാടി

സ്കൂൾ അതിൻറെ നാൽപതാം വാർഷികം റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് 40 ഇന കർമ്മപരിപാടികൾ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇവിടെനിന്നും പഠിച്ചിറങ്ങി മികവ് നേടിയ വിദ്യാർഥികളെയും ഒപ്പം ഈ സ്കൂളിൽ സേവനം ചെയ്തു വിരമിച്ച വരെയും ട്രാൻസ്ഫർ ആയി പോയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും 

ആസൂത്രണം  ചെയ്തു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

റൂബി ജൂബിലികുടുംബ സംഗമം

റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് ഈ വർഷത്തെ പൂർവ്വവിദ്യാർത്ഥി സംഗമം.

.

ഈവർഷത്തെ വിദ്യാർത്ഥി സംഗമം 2022ഡിസംബർ മാസം 26-ാം തീയതി നടത്തി.സംഗമത്തിന് "സ്നേഹസംഗമം"എന്ന പേര് നൽകാൻ തീരുമാനിച്ചിരുന്നു .സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥി സംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാനാണ് തീരുമാനിച്ചത് .സ്കൂളിന്റെ സ്ഥാപിതവർഷമായ 1982,(ആദ്യ ബാച്ച് )മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു..

പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്തു.

പൂർവ്വ വിദ്യാർത്ഥികൾ തൈ നടുന്നു...
പൂർവ്വ വിദ്യാർത്ഥികൾ വിദ്യാര്ഥികളെ സംബോധന ചെയ്യുന്നു
പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്യുന്നു
പൂർവ്വ വിദ്യാർത്ഥികൾ...
അസംബ്ളി
പൂർവ്വ വിദ്യാർത്ഥികൾ

സ്കൂളിന്റെ റൂബി ജൂബിലിആഘോഷ സമാപനം..