2021-2022 അധ്യയന വർഷത്തിലെ എൽ.എസ്.എസ് / യു.എസ്.എസ്.പരീക്ഷയിൽ അശ്വിൻ എം എ, അനിരുദ്ധ് പ്രശാന്ത്, അഭിനേഷ് ബി, അനുശ്രിയ എസ്,എന്നീ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു.വിനയ ആർ, യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച് ഗിഫ്റ്റഡ് കാറ്റഗറിയിലേയ്ക്ക് ഉയർന്നു.
സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് / യു.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിന്റെ എൽ.എസ്.എസ് / യു.എസ്.എസ് വിജയചരിത്രങ്ങളുടെ അടിസ്ഥാനം ഇവിടന്ന് കുട്ടികൾക്ക് നൽകുന്ന ചിട്ടയായ പരിശീലനമാണ്. സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പരിശീലനം നൽകി വരുന്നു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു. അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനമാണ് ഓരോ വർഷവും കൂടുതൽ കുട്ടികളെ എൽ.എസ്.എസിലെ വിജയത്തിളക്കത്തിലേക്ക് നയിക്കുന്നത് എന്ന് കാണാൻ സാധിക്കും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകുി കുട്ടികളുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്നു. ഓരോ വർഷവും പഠന ക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ കുട്ടികളുടെ വിജയശതമാനം വർദ്ധിപ്പിക്കുന്നു. സ്കൂളിൽ എൽ.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ ജിതിൻ ആർ , ആർ. സുജിന എന്നിവരാണ്.യു.എസ്.എസ്. പരിശീലനം നൽകുന്നത് അധ്യാപകരായ എം.വി, സൗമ്യ, വി.സജീവ്കുമാർ. പി. ശരണ്യ എന്നിവരാണ്
മുണ്ടൂർ മാഷും കുട്ടികളും
മലയാള മനോരമ ശിശുദിനം ദേശവിശേഷങ്ങളുടെ താളിൽ നിന്നും ------ മലയാള ഭാഷയുടെയും സർഗ്ഗരചനകളുടെയും വാതായനങ്ങളിലേക്ക് സംവാദത്തിലൂടെ ചിറകുവിടർത്തി പറക്കുകകയാണ് , പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. മുണ്ടൂർ സേതുമാധവൻ മാഷും കുട്ട്യോളും ...... ഈ സംവാദ അരങ്ങിൽ പങ്കാളികളായ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഏഴാം തരത്തിലെ ദിയയും നന്ദകുമാറും പങ്കെടുത്തു
NuMATS 2021-22
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ഒരു പദ്ധതിയാണ് NuMATS ആറാം ക്ലാസിൽ പഠിക്കുന്ന 74 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് അവർ പന്ത്രണ്ടാം ക്ലാസ് കഴിയുന്നതുവരെ ഉയർന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗിക അനുഭവങ്ങളും നൽകി അവരെ ഗണിത പ്രതിഭകളാക്കി വളർത്തുന്നതിനുള്ള ഒരു പദ്ധതിയാണ് ഇത്. 2021-22 അധ്യായനവർഷത്തിൽ വിദ്യാലയത്തിൽ നിന്നും ദിയ വി, വിനയ ആർ എന്നീ വിദ്യാർത്ഥികൾ ഉപജില്ലാതലത്തിൽ നിന്നും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു