നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 12 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‍കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വിവിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു. കബഡി, ജൂഡോ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ് ഇനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നു. അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാർത്ഥിൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം കരാട്ടെ പരിശീലനവും നടത്തന്നുണ്ട്. സ്പോർ‌ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്. കബഡി മത്സരത്തിൽ ദേശീയ തലം വരെ എത്തുന്നതിന് നമ്മുടെ വിദ്യാലയത്തിലെ കാവ്യ ജി.എസിന് കഴിഞ്ഞത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്. കൂടാതെ ജൂഡോ മത്സരത്തിൽ ദേശീയ താരമായി മുഹമ്മദ് അഫ്‍നാസിനെ വളർത്തിയെടുക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ഉപജില്ലാ തലത്തിൽ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തി വരുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കബഡിയിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടാനും കഴിഞ്ഞു.

2022 -2023 അധ്യയന വർഷ പ്രവർത്തനങ്ങൾ:

സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ സ്‍പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‍തു വരുന്നു. ചെസ്‍സ് ടൂർണമെന്റ്, ഷട്ടിൽ ടൂർണമെന്റ്, വേൾഡ് കപ്പിന്റെ മുന്നോടിയായി ഫുട്ബോൾ മത്സരങ്ങൾ, വേൾഡ് കപ്പ് ക്വിസ് എന്നിവ സംഘടിപ്പിച്ചു. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ, കരാട്ടെ എന്നിവയിൽ സ്ഥിരം പരിശീലനം നൽകുന്നു. കായിക മേഖലയിൽ നല്ല പ്രവർത്തനങ്ങൾ കാ‍‍ഴ്‍ച വെക്കാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ, ജൂഡോ, റസ്‍ലിങ് എന്നീ ഗയിമുകളിലും അത്‍ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി നല്ല വിജയം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഷട്ടിൽ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ എന്നിവയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഫുട്ബോളിലും വോളി ബോളിലും മൂന്നാസ്ഥാനവും നേടി. വോളിബോൾ ടീമിൽ 2 കുട്ടികൾക്കും ഫുട്ബോൾ ടീമിൽ 2 കുട്ടികൾക്കും സബ് ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടി.

2022-23 വർഷത്തെ സബ്‍ജില്ലാ വിജയികളായ ഹൈസ്‍കൂൾ ഫു‍ട്ബോൾ ടീം