നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മൊയ്‍തീൻ കോയ കെ.കെ. (സിനി ആർട്ടിസ്റ്റ്)

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 10 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) ('<big>'''കെ.കെ. മൊയ്തീൻ കോയ'''</big> (<big>മാധ്യമകാരൻ, ചലച്ചിത്ര നടൻ)</big> <big>നടുവണ്ണൂർ ഗവ. യു.പി.സ്കൂൾ, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് കോളേജ്, ചേളന്നൂർ എസ്.എൻ.കോളേജ്, കോഴിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കെ.കെ. മൊയ്തീൻ കോയ

(മാധ്യമകാരൻ, ചലച്ചിത്ര നടൻ)

നടുവണ്ണൂർ ഗവ. യു.പി.സ്കൂൾ, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ, ഫാറൂഖ് കോളേജ്, ചേളന്നൂർ എസ്.എൻ.കോളേജ്, കോഴിക്കോട് മോഡൽ ഐ.ടി.ഐ എന്നിവിടങ്ങളിൽ പഠനം. 10 വർഷത്തോളം ഇന്ത്യയിൽ പലയിടത്തും 28 വർഷം യുഎഇ യിലും പ്രവാസം. പ്രൊഫഷണൽ പഠനം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. വിദ്യാർത്ഥി ജീവിതകാലത്ത് സ്കൗട്ട്സ്, ശാസ്ത്രസാഹിത്യ പരിഷത്ത്, അഖിലകേരള ബാലജനസഖ്യം പ്രസ്ഥാനങ്ങളിൽ സജീവം. രാഷ്‌ട്രപതി സ്കൗട്ട് പുരസ്‌കാരം ലഭിച്ചു. 1984 ലെ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്. ആദ്യജോലി ബാംഗ്ലൂർ ഐ.പി.എ.യിൽ. പിന്നീട് മലയാള മനോരമയിലും ആകാശവാണിയിലും പ്രവർത്തിക്കവെയാണ് ഷാർജ അലി അൽ ഹാഷ്മിയിൽ സർവീസ് എഞ്ചിനീയറായി 1993ൽ ഗൾഫിൽ വന്നത്. റേഡിയോ ഏഷ്യയുടെ ആദ്യരൂപമായ റാസൽ ഖൈമ റേഡിയോയിൽ ഫ്രീലാൻസർ ആയിരിക്കേ, ഉമ്മുൽ ഖുവൈൻ റേഡിയോയിൽ മലയാള വിഭാഗം പ്രോഗ്രാം മാനേജർ തസ്തികയിലേക്ക്. പിന്നീട് ഏഷ്യാനെറ്റ് റേഡിയോയുടെയും തുടർന്ന് മിഡിൽ ഈസ്റ്റ് ടെലിവിഷന്റെയും സ്ഥാപക പ്രോഗ്രാം ഡയറക്ടർ. അന്നേരം ‘നോർക്ക'യിൽ പ്രവാസി പ്രതിനിധിയായി പ്രവർത്തിച്ചു. ശേഷം ‘അറേബ്യ‘ പത്രത്തിൽ എഡിറ്ററായും ജീവൻ ടി.വി.യിൽ മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടറായും. 2008 മുതൽ യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പിൽ മീഡിയ റിലേഷൻസ് ഡയറക്ടർ. പ്രവാസി പ്രശ്നങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവം. കലാരംഗത്ത് ചിത്രകാരനായി തുടക്കം. നാടക നടനും സംവിധായകനുമായി. കവിതകളും ലേഖനങ്ങളും എഴുതുന്നു. ഗർഷോം, അറബിക്കഥ, ഗദ്ദാമ, ഡയമണ്ട് നെക്‌ളേസ്, പത്തേമാരി, റെഡ് വൈൻ, ത്രീ ഡോട്ട്സ്, കിംഗ് ലയർ, പൂഴിക്കടകൻ, പ്രണയമീനുകളുടെ കടൽ, അമീബ, കെഞ്ചിര, സമീർ, അങ്കിൾ, ദി ലോസ്റ്റ് വെയ്‌സ്, അഭിരാമി തുടങ്ങി‌ 30 ഓളം സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അഭിനയിച്ചു. സലാമത്ത് കഫേ പോലെ ഏതാനും സീരിയലുകളിലും ഇവാൻ & ജൂലിയ ഉൾപ്പെടെ ഹ്രസ്വചിത്രങ്ങളിലും മുഖ്യവേഷം. ടെലിവിഷൻ - സ്റ്റേജ് ഷോ അവതാരകൻ, സംവിധായകൻ. ഇപ്പോൾ കുടുംബസമേതം അബുദാബിയിൽ.