ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ENGLISH CLUB
ഇംഗ്ലീഷ് കഫേ
താനൂർ ദേവധാർ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അധ്യയന വർഷം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി ഇംഗ്ലീഷ് കഫെ ആരംഭിച്ചു. പ്രത്യേകം സജ്ജമാക്കിയ ഈ ക്ലാസ് റൂമിൽ കുട്ടികൾക്കായി പത്രങ്ങൾ, ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണങ്ങൾ, എന്നിവ ലഭ്യമാണ്. വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പസിൽസ്,ലാംഗ്വേജ് ഗെയിംസ്, റോൾപ്ലേ എന്നിവ ആഴ്ച തോറും നടത്തിവരുന്നു. ഒരു അധ്യായന വർഷം ഒരു മാഗസിൻ എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു. റീഡേഴ്സ് സ്പേസ് എന്ന പേരിട്ട ഇതിലെ ലൈബ്രറി കോർണറിൽ 250 ഓളം ഇല്ലുസ്ട്രേറ്റഡ് പുസ്തകങ്ങൾ വായനയ്ക്കായി ഉണ്ട് . ചിൽഡ്രൻസ് ഔട്ട്പുട്ട് എന്ന പേരിട്ട ബുള്ളറ്റിൻ ബോർഡിൽ കുട്ടികളുടെ സർഗ്ഗശേഷി വികാസത്തിനായി നിത്യേന കഥ, കവിത, കൊളാഷ്, കാർട്ടൂൺ ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയുടെ ശ്രമഫലമായാണ് ഇത് രൂപം കൊണ്ടത്. ഇംഗ്ലീഷ് കഫെയുടെ നേതൃത്വത്തിൽ പരിശീലനം നൽകിയ റോൾപ്ലേയ്ക്ക് ഡയറ്റ് മലപ്പുറം സംഘടിപ്പിച്ച 2022 23 നാഷണൽ റോൾപ്ലേ മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.