വിദ്യാർത്ഥികളുടെ സാമൂഹിക സമ്പർക്ക പരിപാടികളുടെ ഭാഗമായി വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. തുടർന്ന് അവരുടെ വീടുകളിൽ കുട്ടികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തി. അവർക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റും പ്രസ്തുത ചടങ്ങിൽ വിതരണം ചെയ്തു.