ജി യു പി എസ് വെള്ളംകുളങ്ങര/മണ്ണെഴുത്ത്
കുട്ടികളെ മരത്തണലിൽ ഇരുത്തി മണ്ണിൽ അക്ഷരങ്ങൾ, വാക്കുകൾ അവരെക്കൊണ്ട് ഉച്ചരിപ്പിക്കുകയും ഒപ്പം എഴുതിക്കുകയും എന്ന പ്രവർത്തനമാണ് മണ്ണെഴുത്തിലൂടെ നടത്തുന്നത്. ചൂണ്ടുവിരൽ മണ്ണിൽ തൊട്ട് എഴുതുമ്പോൾ അത് കുട്ടിയുടെ മനസ്സിൽ ആഴത്തിൽ പതിയുകയും, കുട്ടിക്ക് അക്ഷരങ്ങൾ എഴുതുവാനുള്ള കൈവഴക്കം സാധ്യമാവുകയും ചെയ്യുന്നു.
പ്രകൃതിയുടെ മടിത്തട്ടിൽ ശുദ്ധമായ വായു ശ്വസിച്ച്, ഇളംകാറ്റിന്റെ തലോടലോടെഅക്ഷരങ്ങളും വാക്കുകളും എഴുതി പഠിക്കുമ്പോൾ അത് ഒരു പഠനമായിട്ടല്ല ഒരുപാട് ഇഷ്ടമുള്ള ഒരു അനുഭവമായി കുട്ടികളുടെ മനസ്സിൽ പതിയുന്നു. ഇത് പിന്നീട് എഴുത്തിനെയും വായനയും കൂടുതൽ ഇഷ്ടപ്പെടുവാനും, മികച്ച പഠനാനുഭവങ്ങൾ സ്വന്തമാക്കുവാനും കുട്ടിയെ പ്രേരിപ്പിക്കുന്നു.