നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 4 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ്

വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും സംഘ ശക്തിയും വളർത്തുകയും, അതോടൊപ്പം കായിക ക്ഷമത വളർത്തുകയും ചെയ്യുകയെന്നലക്ഷ്യം മുൻനിർത്തി, കേരളാ പോലീസും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ സംരംഭമാണ് 'സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്’ വിദ്യാർത്ഥികളിൽ അച്ചടക്കം, സത്യസന്ധത, അർപ്പണബോധം സർവ്വോപരി ശാരീരികക്ഷമത ഇവയെല്ലാം വളർത്തുന്നതിന് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി വളരെയേറെ സഹായകമാകുന്നുണ്ട്. സ്‍കൂളുമായി ബന്ധപ്പെട്ട പരിപാടികൾ, കായികമേള യുവജനോത്സവങ്ങൾ എന്നിവയിൽ സേവനം ചെയ്യുവാൻ പ്രാപ്‍തരാക്കുക. കൂടാതെ റോഡ് സുരക്ഷ, ട്രാഫിക് നിയന്ത്രണം എന്നിവയിലും കേഡറ്റുകൾ സേവനമനുഷ്‍ഠിക്കുന്നുണ്ട്. സ്‍കൂൾ ക്യാമ്പസും സ്‍കൂൾ പരിസരവും ലഹരി വിമുക്തമാക്കി സംരക്ഷിക്കുന്നതിന് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പ്രത്യേക പരിശീലനം ലഭ്യമാക്കുന്നുണ്ട്. ഔട്ട്ഡോർ, ഇൻഡോർ പരിശീലനങ്ങൾ നൽകി മാനസികവും ശാരീരികവുമായി കരുത്തുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുവാൻ ഈ കുട്ടിപ്പട്ടാളത്തിന്, പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച ഡ്രിൽ ഇൻസ്‍പെക്ടർമാർ ആഴ്‍ചയിൽ രണ്ട് തവണ വീതം ക്ലാസ്‍സുകൾ നൽകിവരുന്നു. സി.പി.ഒ, എ.സി.പി.ഒ എന്നിങ്ങനെ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ സ്‍കൂളിലെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. നൊച്ചാട് ഹയർ സെക്കൻഡറി സ്‍കൂളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചപ്പോൾ ശ്രീ. എസ്.കെ. സനൂപ് മാസ്‍റ്ററും വി.കെ സബ്‍ന ടീച്ചറും ആയിരുന്നു സി.പി.ഒ, എ.സി.പി.ഒ ചുമതല വഹിച്ചിരുന്നത്. പിന്നീട് സനൂപ് മാസ്‍റ്റർ മാറിയപ്പോൾ കെ.സി.എം നാസർ മാസ്‍റ്ററാണ് ഇപ്പോൾ സി.പി.ഒ യുടെ ചുമതല വഹിക്കുന്നത്. സീനിയർ ജൂനിയർ കേഡറ്റുകളായി 40 വീതം കുട്ടികളാണ് സ്‍റ്റുഡന്റ്സ് പോലീസ് കേഡറ്റ് അംഗങ്ങളായുള്ളത്. ചിട്ടയായ പരിശീലനവും അച്ചടക്കവും നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ എസ്.പി.സി യൂണിറ്റിനെ ജില്ലയിലെ മികച്ച യൂണിറ്റുകളിൽ ഒന്നായി മാറ്റിയത് അഭിമാനകരമാണ്. സ്‍കൂളിന്റെ അച്ചടക്കം തുടങ്ങിയ കാര്യങ്ങളിൽ സമൂലമായ മാറ്റം സൃഷ്‍ടിക്കുവാൻ കഴിഞ്ഞ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, സ്‍കൂളിന്റെ യശസ്‍സ് ഉയർത്തുന്നതിൽ പ്രത്യേക പങ്കുവഹിച്ചിട്ടുണ്ട്.