ജി.യു.പി.എസ് ഉളിയിൽ/ദിനാചരണങ്ങൾ/ 3. വായനാ മാസാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 3 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ) (''''വായനാ മാസാചരണം''' വായനാദിനവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം നടത്തി.  എൽ പി , യു പി തല കൈയെഴുത്ത് മത്സരം ക്ലാസിൽ നടത്തി വിജയികളെ തിരഞ്ഞെടുത്തു. വായനദിനവുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാ മാസാചരണം

വായനാദിനവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം നടത്തി.  എൽ പി , യു പി തല കൈയെഴുത്ത് മത്സരം ക്ലാസിൽ നടത്തി വിജയികളെ തിരഞ്ഞെടുത്തു.

വായനദിനവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി.  സാഹിത്യക്വിസ് നടത്തി വിജയിയെ തിരഞ്ഞെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ  യുപിതലത്തിൽ കവിതാരചന മത്സരം നടത്തി .. ലൈബ്രറി വിപുലീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പിറന്നാളിന് ഒരു പുസ്തകം പ്രഖ്യാപനം അസംബ്ലിയിൽ നടത്തുകയുണ്ടായി . ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂൾതല സാഹിത്യക്വിസ്  നടത്തി. വായന മാസാചരണ സമാപന ദിനമായ ജൂലൈ 18ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി കെ ടി ശരീഫ നടത്തുകയുണ്ടായി

പ്രശസ്ത കവിയും വാഗ്മിയും സാഹിത്യകാരനുമായ പ്രേമരാജൻ കാര വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുകയും സാഹിത്യ ചർച്ച ക്ലാസ് നടത്തുകയും ഉണ്ടായി പൂർവ്വ അധ്യാപകനും ഫ്ലവേഴ്സ് കോമഡി ഫേമും ആയ ശ്രീ ഷംനേഷ് കെ വി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.

വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ പ്രവർത്തനങ്ങളുടെയും സമ്മാനവിതരണം വേദിയിൽ നൽകുകയുണ്ടായി കുട്ടികൾ അത്യുത്സാഹത്തോടെയാണ് മുഴുവൻ പ്രവർത്തനങ്ങളിലും പങ്കാളികളായത്