ഗവ.എൽ.പി.എസ് വെട്ടൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 30 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38715 (സംവാദം | സംഭാവനകൾ) (Aksharapishak തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റിപ്പോർട്ട്

'ലഹരിവിമുക്ത കേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ലഹരിവിമുക്ത കേരളം പ്രചാരണപരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6 ന് വെട്ടൂർ ഗവ.സ്പെഷ്യൽ.എൽ.പി.സ്കൂളിൽ ആരംഭിച്ചു .രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായിവിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്  തത്സമയം കുട്ടികളുംരക്ഷിതാക്കളും സ്കൂൾ  പ്രൊജക്ടർ സംവിധാനത്തിലൂടെ കാണുകയുണ്ടായി.സ്കൂൾ തല ഉദ്‌ഘാടനം പ്രഥമാധ്യാപിക ശ്രീമതി. മേഴ്സി ഡാനിയൽ നിർവഹിച്ചു. അതോടൊപ്പം സ്കൂളിൽ നടപ്പാക്കേണ്ട കർമ്മപദ്ധതികൾ ഉൾപ്പെടുത്തി സ്റ്റാഫ് കൗൺസിൽ, പി ടി എ യോഗങ്ങൾ പ്രത്യേകം ചേർന്ന് പൊതുവായ ഒരു കർമ്മ പദ്ധതി ആസൂത്രണം ചെയ്തു.ഇതിനായി സ്കൂൾ തലത്തിൽ 'ജന ജാഗ്രതാ സമിതി'രൂപീകരിച്ചു.

    മയക്കുമരുന്നിന്റെ ഉപയോഗംമൂലം വ്യക്തികൾക്കുണ്ടാകുന്ന ശാരീരിക മാനസികപ്രശ്നങ്ങൾ,  ലഹരിയുടെ ദൂഷ്യവശങ്ങൾ ,നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ശ്രീമതി. മേഴ്സി ഡാനിയൽ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.

06 / 10 2022 മുതൽ 1/ 11/  2022 വരെ വിവിധ പരിപാടികൾ ക്രമീകരിച്ചു.

10/10/2022 ,17/10/2022 തിങ്കൾ സ്റ്റാഫ് കൗൺസിൽ യോഗം.

 12 / 10/ 2022  ബുധൻ പോസ്റ്റർ രചന, വീഡിയോ പ്രദർശനം.

24/ 10/ 22 തിങ്കൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബോധം ഉൾകൊള്ളിച്ചുകൊണ്ട് ഏല്ലാവരുടെയും വീടുകളിൽ ദീപം തെളിയിച്ചു

25/10/2022 ചൊവ്വ സ്റ്റാഫ് കൗൺസിൽ യോഗം,ലഹരി വിരുദ്ധ ഗാനം വീഡിയോ പ്രദർശനം.

26/10/2022 ബുധൻ ക്ലാസ് പി ടി എ, മലയാലപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി.അനുശ്രീ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.ആശാവർക്കർ ശ്രീമതി.ഇന്ദിര  പങ്കെടുത്തു.

28/10/2022 വെള്ളി എസ് ആർ ജി യോഗം ചേർന്നു 

31/10/2022 തിങ്കൾ ലഹരി വിരുദ്ധ പ്രചരണ വിളംബര റാലി വിദ്യാലയ പരിസരത്ത് നടത്തി. റാലിയിൽ സ്കൂളിലെമുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

01 / 11 / 2022  ചൊവ്വ  എല്ലാ കുട്ടികൾക്കും പ്രഥമാധ്യാപിക ശ്രീമതി. മേഴ്സി ഡാനിയൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലഹരിവിരുദ്ധ ചങ്ങല രൂപീകരിച്ചു.