ജി.എച്ച്.എസ്. പോങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ)

ഫലകം:Infobox School/home/ghsponganadu/Desktop/pictures/IMG 20161230 154344.jpg



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
ജി.എച്ച്.എസ്. പോങ്ങനാട് /മള്‍ട്ടിമീഡിയ റൂം


= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂളില്‍ കലോല്‍സവം നടത്തിയതില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിച്ചു. അതില്‍ അറബിക് കലോല്‍സവത്തില്‍ സെക്കന്റ് ഓവറാള്‍ കിട്ടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയഐടി മേളകള്‍ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രവൃത്തിപരിചയമേളയില്‍ സബ്ജില്ലാതലത്തില്‍ ഫസ്റ്റ് ഓവറാള്‍ ലഭിക്കുകയുണ്ടായി. കായിക മല്‍സരത്തില്‍ കുട്ടികള്‍ക്ക് ജില്ലാതലം വരെ എത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂളില്‍ ജെ.ആര്‍.സി യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കലാ കായിക വിഭാഗത്തില്‍ അദ്ധ്യാപകരില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ് - സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. ദിനാചരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
  • ഇക്കോ ക്ലബ്ബ്- എല്ലാ വെളളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു.ജൂണ്‍ 5-ലെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഉപന്യാസരചന, ക്വിസ്സ് മത്സരം, ബോധവല്ക്കരണ ക്ലാസ്സ് എന്നിവ നടത്തി. മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് സ്കൂള്‍ മുറ്റത്ത് അത്തിത്തൈ നട്ടു.
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്-ഊര്‍ജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് - എന്‍.ആര്‍.എച്ച്.എമ്മിന്റെ നേതൃത്വത്തില്‍ കേശവപുരം ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ സ്കൂളില്‍ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടര്‍ സുധീര്‍ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്.
  • ഇംഗ്ലീഷ് ക്ലബ്ബ്- ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് അദ്ധ്യാപകന്‍ ലേണിംഗ് ബൈ സിംഗിംഗ് എന്ന പ്രോജക്ട് നടപ്പിലാക്കി വരുന്നു. ഈ പ്രോജക്ട് ആര്‍.എം.എസ്.എ ജില്ലാ തലത്തില്‍ തെരഞ്ഞടുത്തിട്ടുണ്ട്.
  • ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
  • ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റര്‍ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
  • ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ സി.ഡികള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
  • ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍- ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോ ശേഖരണം മുതലായവ സംഘടിപ്പിച്ചു.
  • ഫോറസ്ടീ ക്ലബ്ബ്ഃ- വൈല്‍ഡ് ലൈഫ് ഫോട്ടോ എക്സിബിഷന്‍,, വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.

മികവുകള്‍

== മാനേജ്മെന്റ് == എസ്.എം.സി. ചെയര്‍മാന്‍ സജി.എസ്.എസ്, മദര്‍ പി.ടി.എ ചെയര്‍മാന്‍- സ്മിത, എച്ച്. എം - അനിത.റ്റി.എം, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങള്‍- ദീപ, സമ്പത്ത്, അജയകുമാര്‍, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവര്‍മ, ബിജുകുമാര്‍, സുജ.പി.എസ്, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനില്‍കുമാരന്‍ നായര്‍, സുനില്‍, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : യു.പി. വിഭാഗം - തുളസീദാസന്‍. എസ്, എച്ച്.എസ് വീഭാഗം വിജയലക്ഷ്മീ, (2013) മധുസൂദനന്‍ നായര്‍, (2014), മായ,(2015)അംബീക.പി. (2015) അനിത റ്റി.എം (2016)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സുകേശന്‍ ( എസ്.പി വിജിലന്‍സ്), സുരേഷ് (അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍)

വഴികാട്ടി

തിരുവനന്തപുരം-കിളിമാനൂര്‍- പളളിക്കല്‍ റോഡില്‍ പോങ്ങനാട്-

ആറ്റിങ്ങല്‍- കല്ലമ്പലം കിളിമാനൂര്‍ റോഡില്‍ പോങ്ങനാട്

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പോങ്ങനാട്&oldid=187317" എന്ന താളിൽനിന്ന് ശേഖരിച്ചത്