ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 26 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19516 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം

റിപ്പോർട്ട് -ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ :-

ലഹരിക്കെതിരെ - ദീപം തെളിയിക്കൽ

2022 സെപ്റ്റംബർ 30 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തല ജാഗ്രതാ സമിതി രൂപീകരിച്ചു. ഇതിനു മുമ്പായി സബ് ജില്ലാ തലത്തിൽ നടന്ന പരിശീലനത്തിൽ വിദ്യാലയത്തിലെ മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി. 2022 ഒക്ടോബർ 6 ന് സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം നടത്തുകയും പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു. ഒക്ടോബർ 6 ന് 9.30 am മുതൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ച സംസ്ഥാന തല ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം , വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻകുട്ടിയുടെ സന്ദേശം എന്നിവ വിക്ടേഴ്സ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്ത് വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു. അതിനു ശേഷം സ്കൂൾ തല ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ശ്രീമതി പ്രിയ. പി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.ഗിരി വാസൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി മെമ്പർമാരായ പി. അശോകൻ , വിവേകാനന്ദൻ . സി.എ, ബഷീർ . വി എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിന് അദ്ധ്യാപകരായ പ്രീതി. സി, രേഖ. എ, ഹന്നത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപകൻ പി. രഘു സ്വാഗതവും ഇന്ദു. വി.ടി നന്ദിയും പറഞ്ഞു. അദ്ധ്യാപക പരിശീലനത്തിൽ തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ചുള്ള ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാലയ പരിസരത്തുളള കടകൾ, സ്ഥാപനങ്ങൾ , വീടുകൾ, ഓട്ടോ - ടാക്സി വാഹനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണവും വിദ്യാലയ പരിസരത്ത് പോസ്റ്റർ പ്രചരണവും നടത്തുക, തുടർ ബോധവൽക്കരണ ക്ലാസ്സുകൾ . വീഡിയോ പ്രദർശനങ്ങൾ, ചിത്രരചനാ പരിപാടികൾ, സാമൂഹ്യ ബോധവൽക്കരണത്തിനായി വിവിധ കലാപരിപാടികൾ, ദീപാവലി ദിവസം വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കൽ തുടങ്ങിയ പ്രവർത്തന പദ്ധതികൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കി.


നവംബർ 1-ാം തീയ്യതി കുട്ടികൾ ലഹരിക്കെതിരെ മനുഷ്യചങ്ങലതീർത്തു.പ്രധാനാദ്ധ്യാപകൻ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി.സ്കൂൾ ലീഡർ തൻഹഫാത്തിമ സി എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.

ലഹരിക്കെതിരെ-കുട്ടിചങ്ങല


വൺ മില്ല്യൺ ഗോൾ കളിയാണ് ലഹരി

2022 നവംബർ 21


വൺ മില്ല്യൺ ഗോൾ കളിയാണ് ലഹരി പെനാൽറ്റി ഷൂട്ടൗട്ട് ലഹരി വിമുക്ത പരിപാടി റിപ്പോർട്ട്

വൺമില്ല്യൺ ഗോൾ പെനാൽറ്റി ഷൂട്ടൗട്ട്

മലപ്പുറം ജില്ലയുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായ ഫുട്ബോൾ നോടുള്ള താല്പര്യം മുൻനിർത്തി കുട്ടികളെയും ,സമൂഹത്തെയും കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി മാനിയയുടെ പിടിയിൽ പെട്ടുപോകാതെ സ്പോർട്സും ജീവിതവും ഒക്കെയാണ് യഥാർത്ഥ ലഹരി എന്ന ബോധ്യത്തിലേക്ക് നയിക്കാനായി മില്യൻഗോൾ, കളിയാണ് ലഹരി , പെനാൽറ്റി ഷൂട്ട് പ്രോഗ്രാം സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ചു.

ലഹരി വിമുക്ത ക്യാമ്പയിൻ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക പ്രോഗ്രാം നടത്തിയത്. 2022 നവംബർ 20 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചതിന്റെ ഭാഗമായി നാട് നഗരവും ഫുട്ബോൾ ലഹരിയിലാണ്.ലോക ഫുട്ബോൾ മാമാങ്കം തുടങ്ങിയതിന്റെ പ്രഖ്യാപനമായും സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും കായിക രംഗത്തുള്ള താൽപര്യം ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കാനായി തിരിച്ചു വിടുക എന്ന രീതിയിലും ആണ് പരിപാടി സംഘടിപ്പിച്ചത്.

2022 നവംബർ 21ന് ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 52 കുട്ടികളും 5 അധ്യാപകരും 12 രക്ഷിതാക്കളും,എസ് എം സി വികസന സമിതി എന്നിവയുടെ ഭാഗമായി എട്ടുപേരും പങ്കെടുക്കുകയുണ്ടായി 32 പേർ ഷൂട്ടൗട്ടിൽ പോസ്റ്റിലേക്ക് ഗോളുകൾ അടിച്ചും പ്രോഗ്രാമിൽ പങ്കാളികളായി .ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു