ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354 (സംവാദം | സംഭാവനകൾ) ('നിറയ്ക്കാൻ വേണ്ടി കരുതിവെച്ച ഒരു ഒഴിഞ്ഞ പാത്രമല്ല മനസ്സ്. ജ്വലിപ്പിക്കേണ്ട അഗ്നിയാണത്". ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നിറയ്ക്കാൻ വേണ്ടി കരുതിവെച്ച ഒരു ഒഴിഞ്ഞ പാത്രമല്ല മനസ്സ്. ജ്വലിപ്പിക്കേണ്ട അഗ്നിയാണത്".

       ഭാരതത്തിന്റെ  എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഡബ്ലിയു.ഒ.യുപി. സ്കൂൾ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. നമ്മുടെ മക്കൾക്ക് അവരുടെ ഭാവനകളും ജന്മസിദ്ധമായ കഴിവുകളും ജ്വലിപ്പിക്കുന്ന തിനുള്ള മികച്ച ഒരു വേദിയായി ഈ മാഗസിൻ മാറും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോവിഡ്19 പശ്ചാത്തലത്തിൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് മികച്ച ഒരു അവസരത്തിന്റെ  വാതായനം തുറന്നു നൽകുന്ന ഈ സംരംഭം തീർത്തും അഭിനന്ദനാർഹമാണ്. ഡിജിറ്റൽ സ്കൂൾ മാഗസിൻ നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നതാവട്ടെ എന്ന് ആശംസിക്കുന്നു.

എം എ മുഹമ്മദ് ജമാൽ കോർപ്പറേറ്റ് മാനേജർ WOUP സ്കൂൾ മുട്ടിൽ