സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ
=പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ=
==ദിനാചരണങ്ങൾ -2022=
ഹിരോഷിമ ദിനം - ആഗസ്റ്റ് 8
യുദ്ദഭീകരതയുടെ പരിണിതഫലങ്ങൾ ഈ തലമുറയെ ഓർമപ്പെടുത്താനായി 9 D ലെ അദ്യാപിക സി.റോസ് പോൾ ,വിദ്യാർത്ഥികൾ എന്നിവരുടെ നേത്യത്വത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 8 ന് രാവിലെ സ്ക്കൂൾ അസംബ്ലിയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റവ.സി.ടെസിൻ മനുഷ്യമനസ്സിലെ ഇരുളിനെ അകറ്റി നന്മയാകുന്ന പ്രകാശത്തെ സ്വീകരിക്കുന്നതിന്റെ പ്രതീകമായി ദീപം തെളിക്കുകയും വെളിച്ചം കുട്ടികൽക്ക് പകർന്നു നൽകുകയും ചെയ്തു. തുടർന്ന് യുദ്ധങ്ങളില്ലാത്ത സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന നല്ലൊരു നാളേക്കായി ലോക സമാധാന പ്രതിജ്‍ഞ ചൊല്ലുകയും ചെയ്തു.
- അക്ഷരകളരി
- ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി
- ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
- ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
- ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
- സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
- മനീഷാ-ക്വിസ്
- സാഹിത്യ ക്വിസ്
- മൂല്യ പരിശീലന കളരി
- ഇൻഫോ - ക്വസ്റ്റ്
- എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ
പഠനകളരി
- അബാക്കസ്
- പ്രസംഗപരിശീലനം
- സ്വഭാവ ശാക്തീകരണ പരിപാടി
- സന്മാർഗ്ഗ ക്ലാസ്
- ലൈംഗിക വിദ്യാദ്യാസം
- നൃത്തം,സംഗീതം,ബാന്റ്,ചെണ്ട
മാതാപിതാക്കൾക്കായി
- ക്ലാസുകൾ
- വർക്ക്ഷോപ്പുകൾ
- പാനൽ
=2022 - ലെ പ്രവർത്തനങ്ങൾ=
പ്രവേശനോത്സവം
രണ്ട് വർഷക്കാലത്തെ കോവിഡ് മഹാമാരിക്കുശേഷം എല്ലാ വിദ്യാലയങ്ങളും ഊർജസ്വലമായി കൊണ്ടിരിക്കുന്നു. രണ്ട് വർഷക്കാലത്തെ എല്ലാ അപാകതകളും പരിഹരിക്കുവാൻ അധ്യാപകർ ഒത്തൊരുമിച്ച് പരിശ്രമിക്കാനുള്ള തീരുമാനത്തോടെ അധ്യയനവർഷം ആരംഭിക്കുകയായി. മാനസികവും വൈകാരികവുമായ മാറ്റങ്ങളോടെയാണ് ഓരോ കുട്ടിയും വിദ്യാലയത്തിലേക്ക് കടന്നുവരുന്നത്. അതിനാൽ തന്നെ എല്ലാ അധ്യാപകരം സ്നേഹത്തോടെയും കരുതലോടെയും കുട്ടികളെ സെന്റ്ജോസഫ്സ് ഹൈസ്ക്കൂൾ വിദ്യാലയ അങ്കണത്തിലേക്ക് സ്വീകരിച്ചു. വിദ്യഭ്യാസ കേന്ദ്രത്തിന്റെ ചുവടു പിടിച്ചുകൊണ്ട് കുട്ടികളുടെ ഇനിയുള്ള നല്ല ഭാവികാലങ്ങളെ ഏറ്റവും ശ്രേഷ്ഠകരമായ ഇടമാക്കി മാറ്റണമെന്ന ഉറച്ച തീരുമാനവും പ്രവർത്തനങ്ങളുമായി മുന്നേററുന്ന കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും പ്രവേശനോത്സവത്തിന്റെ ആഘോഷപൊലിമയിലേക്ക് ......ഒരു വർഷത്തെ എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിച്ചുകൊണ്ട് സി.അൽഫോൻസാ നടത്തിയ പ്രാർത്ഥനയോടെ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് സി.ടെസ്സിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. നല്ലപഠനം നല്ല ജീവിതത്തിന് എന്ന മനോഹരമായ ചിന്താശകലം നൽകികൊണ്ട് നന്നായി പ്രാർത്ഥിച്ച് നന്നായി കളിച്ച് നല്ല ഭാവി വാഗ്ദാനങ്ങൾ ആയി മാറുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഈ വിദ്യാലയത്തിന്റെ എജുക്കേഷൻ കൗൺസിലർ സി.സജിത അധ്യക്ഷ പ്രസംഗം നടത്തി.വിദ്യാലയത്തിന്റെ എഡ്യൂക്കേഷൻ കൗൺസിലർ സ. സജിത അധ്യക്ഷത വഹിച്ച യോഗത്തിൽ തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ റോയ് സെബാസ്റ്റ്യൻ പ്രവേശനോത്സവം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി വികാരി റവ. ഫാദർ വർഗീസ് പുളിക്കൻ, വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ സി.എമിൽ ജോസ്, വാർഡ് മെമ്പർ ശ്രീമതി സാലി വിത്സൺ , സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ജിസാ തെരേസ് ,പി.റ്റി.എ പ്രസിഡൻറ് ശ്രീ.ജെയ്സൺ മുണ്ടാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സീരിയൽ അസിസ്റ്റൻറ് ലളിതരീസ് ഏവർക്കും നന്ദി പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിപാടികൾ ഏവർക്കും ആസ്വാദ്യത പകർന്നു.
1. ക്രാഫ്റ്റീരിയ
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗാത്മക കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിന് ഒരു വേദിയാകുകയാണ് ക്രാഫ്റ്റീരിയ.2022 മെയ് 21 ന് സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകി. ശ്രീമതി വിജി ടീച്ചർ പേപ്പർ ക്രാഫ്റ്റും കലാകാരനായ സൂരജ് ക്ലെ മോഡലിംഗിനം നേരത്വം നൽകി. മുന്നൂറോളം കുടികൾ പങ്കെടുത്ത ക്രാഫ്റ്റീരിയ വൻ വിജയമായിരുന്നു.
3.പരിസ്ഥിതി ദിനാഘോഷം
05 - 06 - 2022 ൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം /നടത്തി. സീനിയർ അസിസ്റ്റൻറ് സി. ലളിതാ ട്രീസ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സി.ടെസ്സിൻ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ പരിസ്ഥിതി ദിന സന്ദേശം നൽകിയത് KILA INSTRUCTOR ശ്രീ പി കെ വർഗീസ് ആണ്. വർഷങ്ങളായി മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ ഫലമായി കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുകയാണെന്നും കുറച്ചുനാൾ കഴിയുമ്പോൾ ഭൂമിയിൽ ചൂട് വർദ്ധിച്ചു മഞ്ഞുരുകി വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മംഗോസ്റ്റിൻ ഫലവൃക്ഷതൈകൾ സ്കൂൾ ക്യാമ്പസിൽ നട്ടു കൊണ്ട് ഹെഡ്മിസ്ട്രസ്സ് സി.ടെസ്സിൻ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവ്വഹിച്ചു." ഒരേയൊരമ്മ എന്ന പോലെയാണ് ഒരേയൊരു ഭൂമിയും എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ പ്രദർശനവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു
4.വായനാദിനാഘോഷം
19-6-22 ന് വായനാദിനം വിവിധപരിപാടികളോടെ ആചരിച്ചു. ജോസ് ഫിലിപ്പ് സാർ കുട്ടികൾക്ക് സന്ദേശം നൽകി. മത്സരങ്ങൾ വിവിധഭാഷാധ്യാപകരുടെ നേത്യത്വത്തിൽ നടത്തി. ഒരാഴ്ച വായനാവാരമായി ആചരിച്ചു.
5. SSLC വിജയം - 100 ന്റെ തികവിൽ
202l - 2022 അദ്ധ്യയന വർഷത്തിൽ SSLC യ്ക്ക് 100 % വിജയം കരസ്ഥമാക്കിക്കൊണ്ട് കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂൾ വിജയപകിട്ടിലേയ്ക്ക്. തുടർച്ചയായി 100 % വിജയം നിലനിർത്തിക്കൊണ്ടിരിക്കുന്ന ഈ സ്ക്കൂളിൽ 34 Full A plus, 25 9 A plus എന്നിവ കൊയ്തെടുത്തു കൊണ്ട് ഈ വർഷവും വിദ്യാർത്ഥികൾ അഭിമാനതാരങ്ങളായി. സ്ക്കൂൾ മാനേജ്മെൻ്റും PTA യും കുട്ടികൾക്ക് ആശംസകൾ നേർന്നു.
6 . പുനർനിർമ്മിച്ച വിദ്യാലയത്തിന്റെ വെഞ്ചിരിപ്പ്
6 10-8-22 ൽ പുനർനിർമ്മിച്ച വിദ്യാലയത്തിന്റെ വെഞ്ചിരിപ്പുകർമ്മം വികാരി ഡോ.വർഗ്ഗീസ് പുളിക്കൽ 9.30 ന് നിർവഹിച്ചു. അങ്കമാലി എം.എൽ.എ റോജി എം ജോൺ ഉദ് ഘാടനം ചെയ്തു. മാനേജർ റവ.സി. അനിറ്റ ജോസ് അധ്യക്ഷത വഹിച്ച യോഗപരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി രാജീവ് ,ശ്രീമതി സീലിയ വിന്നി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) എ.ഇ.ഒ ശ്രീമതി അംബിക പി , വാർഡ് മെമ്പർ ശ്രീമതി സാലി വിത്സൺ , പി.ടി.എ പ്രസിഡന്റ് ശ്രീ.ജോൺസൺ പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
7. ഓവറോൾത്തിളക്കം
ചെങ്ങമനാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ 561 പോയിന്റോടെ ഓവറോൾ സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ ഓവറോൾ കിരീടം ചൂടിക്കൊണ്ട് ബെസ്റ്റ് School ചാമ്പ്യൻഷിപ്പ് നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ ഫസ്റ്റ് ഓവറോളും, ശാസ്ത്ര, ഗണിത , ഐ.ടി. മേളകളിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കിക്കൊണ്ട് കിടങ്ങൂർ സെൻ്ജോസഫ്സ് ഹൈസ്ക്കൂൾ തുടർച്ചയായി ഓവറോൾ കിരീടം നിലനിർത്തി.
8 സ്കൗട്ട് &ഗൈഡ്
]||ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം
- ക്ലാസ് തല വായനാകോർണർ
- ഒരാഴ്ച ഒരു പുസ്തകം
- ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
- ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
- മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
- കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
- ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
- ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
- ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
- അമ്മ വായനാക്കൂട്ടം
- കവിതാശില്പശാല
- കഥാശില്പശാല