സെപ്റ്റംബർ 5: അധ്യാപക ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>സെപ്റ്റംബർ 5 അധ്യാപക ദിനാഘോഷം</big>''' ഗൺവെൻറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 5 അധ്യാപക ദിനാഘോഷം

ഗൺവെൻറ് യുപി സ്കൂൾ പാടിക്കൽ നെടുമ്പാ കോർണർ പിടിഎ യുടെ ആഭിമുഖ്യത്തിൽദേശീയ അധ്യാപക ദിനം സമുചിതമായി ആചരിച്ചു. നിടുമ്പ റെഡ് സ്റ്റാർ ക്ലബ്ബിൽ നടന്ന ചടങ്ങിൽ റിട്ടയേഡ് അധ്യാപകൻ ടിവി ബാലകൃഷ്ണൻ മാസ്റ്ററെ ക്ലബ്ബ് സെക്രട്ടറി സതീഷ് കുമാർ എം പൊന്നാടയിച്ച് ആദരിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായിരുന്നു. പൂർവ്വ വിദ്യാർത്ഥിനി ജാൻവി, സ്കൂൾ ലീഡർ നിരഞ്ജൻ എന്നിവർ അധ്യാപകരോടുള്ള ആദരസൂചകമായി ക്ലാസുകൾ കൈകാര്യം ചെയ്തു. കരുണാകരൻ മാസ്റ്റർ, മനോജ് മാസ്റ്റർ രമ്യ (മദർ പി ടി എപ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും കോർണർ പിടിഎ കൺവീനർ അമൃത നന്ദിയും രേഖപ്പെടുത്തി.

സ്കൂൾതലത്തിൽ അധ്യാപകദിന ആഘോഷം വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ ക്ലാസ് എടുക്കുന്ന വീഡിയോകൾ ഷെയർ ചെയ്തും, ആശംസ കാർട്ടുകൾ തയ്യാറാക്കിയും മറ്റും ആഘോഷിച്ചു.