സെപ്റ്റംബർ 2: ഓണാഘോഷം, മികച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 19 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (''''<big>സെപ്റ്റംബർ 2 ഓണാഘോഷവും മികച്ച വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്റ്റംബർ 2 ഓണാഘോഷവും മികച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും

2021-22 വർഷം ഒന്നു മുതൽ 7 വരെയുള്ള ക്ലാസുകളിൽ പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവുപുലർത്തിയ വിദ്യാർത്ഥികൾക്ക് എൽ ഐ സി നീലേശ്വരം ബ്രാഞ്ചിന്റെ വകയായി ട്രോഫികളും സർട്ടിഫിക്കറ്റുകളും സെപ്റ്റംബർ രണ്ടിന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിതരണം ചെയ്യപ്പെട്ടു. ഉദ്യോഗസ്ഥർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത സംസാരിച്ചു.

അന്നേദിവസം തന്നെ ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. രക്ഷിതാക്കൾക്കുള്ള കസേരകളിലും അധ്യാപികമാരുടെ തിരുവാതിരയും ഏറെ ശ്രദ്ധേയമായി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ധന്യമായിരുന്നു ഓണാഘോഷ പരിപാടികൾ.