എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പൈ ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 5 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും ജൂലൈ ഇരുപത്തിരണ്ട് പൈ ദിനമായി ലോകമെമ്പാടുമുള്ള ഗണിത ശാസ്ത്രജ്ഞർ ആഘോഷിക്കുന്നു.ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷമാണ് ഇത്തവണയും സ്കൂളിൽ നടത്തിയത്. സ്കൂൾ അസംബ്ലിയിൽ ‘പൈ ’ യെ കുറിച്ചുള്ള പ്രാർത്ഥനാ ഗാനത്തോടെയാണ് പൈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.യു പി വിഭാഗം വിദ്യാർത്ഥികളാണ് പ്രസ്തുത ഗാനം ആലപിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്രത്തിലെ സ്ഥിര സംഖ്യയായ പൈയെ കുറിച്ചുള്ള വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾക്കായി പൈയുമായി ബന്ധപ്പെടുത്തി 'പോസ്റ്റർ മേക്കിങ്' മത്സരം സംഘടിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.മികച്ച പോസ്റ്ററുകൾക്ക് പ്രോത്സാഹനമായി സമ്മാനവിതരണവും നടത്തുകയുണ്ടായി.ക്ലാസുകളിൽ ഗണിത അധ്യാപകരായ നിഷ് കെ ബാൽ,ടി ജി ഗാല,അനുജ,സുപ്രഭ വി എന്നിവർ പൈയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി.ഗണിതശാസ്ത്രത്തിൽ, ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് പൈ എന്നും ഭിന്നസംഖ്യാ രൂപത്തിൽ ഇതിന്റെ വില 22/7 ആണെന്നും അതുകൊണ്ടാണ് ഏഴാം മാസമായ ജൂലൈ ഇരുപത്തിരണ്ടിന് പൈദിനമായി ആചരിക്കുന്നതെന്നും ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമായ π യുടെ 3.14 എന്ന ദശാംശരൂപത്തിലുള്ള മൂല്യം ഒരിക്കലും അവസാനിക്കാത്തതാണെന്നുമുള്ള അറിവ് കുട്ടികളിൽ കൗതുകമുണർത്തുന്നതായിരുന്നു.