ജി. യു. പി. എസ്. മുഴക്കോത്ത്/നാടോടി വിജ്ഞാനകോശം
സ്ഥല നാമ ചരിത്രം
മുഴക്കോത്ത്
കൈനിവീട്ടുകാരെ തെയ്യങ്ങൾ മുഴക്കുന്നം മണിയാണി എന്നാണ് അഭിസംബോധന ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എന്ന സ്ഥലത്തു നിന്ന് കളരി അഭ്യാസികളായ ചിലരെ കൊണ്ടുവന്ന് സ്ഥലവും സ്ഥാനവും നൽകി കുടിയിരുത്തി എന്നും അവർ അ താമസിക്കുന്ന സ്ഥലത്തെ മുഴക്കുന്നത്ത് എന്ന് വിളിച്ചതാകാമെന്നും പിന്നീടത് മുഴക്കോത്ത് ആയി മാറിയെന്നുമാണ് പറയപ്പെടുന്നത്.
കയനി മൂല
കയ്യ് = ജലം, അയനിമൂല = വയലിന്റെ മൂല ജലസമ്പത്തുള്ള മുഴക്കോത്ത് വയൽ അവസാനിക്കുന്ന പ്രദേശം ആയതുകൊണ്ട് കയനി മൂലയ്ക്ക് ആ പേര് വന്നതാകാം.
നാപ്പച്ചാൽ
നാലുചാല് കൂടുന്ന സ്ഥലം നാപ്പച്ചാൽ
നന്ദാവനം
നന്ദമഹർഷി തപസ്സു ചെയ്ത സ്ഥലമാണ് നന്ദാവനം. നന്ദന്റെ തപോവനം.. നന്ദാവനത്ത് ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. നന്ദകുമാരനാണ് കൃഷ്ണൻ. അങ്ങനെ നോക്കിയാലും നന്ദാവനത്തിന് ആ പേര് അന്വർത്ഥമാണ്.
ചാലക്കാട്ട്
ചാല എന്ന പദത്തിന് മികവെന്നും നിറവെന്നും അർത്ഥമുണ്ട്. പൂർണ്ണമായ എന്ന അർത്ഥത്തിലോ ചാലിന്റെ കരയിൽ സ്ഥിതി ചെയ്യു ന്നത് എന്ന അർത്ഥത്തിലോ ആകാം ചാലക്കാടിന് ആ പേര് വന്നത്.
ക്ലായിക്കോട്
"ക്ലായി" എന്നാൽ പാറകൾ നിറഞ്ഞ കുന്നിൻ പ്രദേശം. "കോട്" എന്നു പറയുന്നത് പുഴക്കര അല്ലെങ്കിൽ അധികം ഉയരമില്ലാത്ത പ്രദേശം എന്ന അർത്ഥത്തിലാണ്. പുഴയോരത്ത് സ്ഥിതി ചെയ്യുന്ന വലിയ ഉയരമി ല്ലാത്ത പ്രദേശം എന്ന നിലയിലാവാം ക്ലായിക്കോട് എന്ന വിളിപ്പേര് ഉണ്ടായത്. ഈ പേരിന്റെ ഉൽപ്പത്തിയെക്കുറിച്ച് മറ്റൊരു വാദവും പറഞ്ഞു കേൾക്കുന്നു. നക്രാവനംകാവ് ഉൾപ്പെടുന്ന പ്രദേശത്ത കാളിയുടെ പ്രതിഷ്ഠ ഉള്ളതു കൊണ്ട് കാളിക്കൊട്ടിൽ എന്ന് വിളിച്ച തായിരിക്കണം. കാളിക്കൊട്ടിൽ കാലക്രമത്തിൽ ക്ലായിക്കോട് എന്ന് പരിണമിച്ചതാവാം.
കൊരക്കണ്ണി
കൊരക്കണ്ണി എന്നപേര് കൂരൽക്കണിയിൽ നിന്ന് വന്നതായിരിക്കു ണം. കുരൽ എന്നാൽ തിന കൃഷി. തിന കൃഷി നടത്തിയിരുന്ന ചെറിയ പ്രദേശമാണ് കൂരൽക്കണ്ണി.