വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്
വിമല മാതാ ഹൈസ്‌കൂള്‍ കദളിക്കാട്
പ്രമാണം:VIMALA MATHA HS KADALIKKADU.jpg
പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്. ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. 1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ് ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത് എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. സി. ജെസി പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രേസ് പെരുമ്പനാനി സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.