ജി.യു. പി. എസ്.തത്തമംഗലം/Say No To Drugs Campaign
കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി വിദ്യാലയത്തിൽ 30/09/2022ന് ജനജാഗ്രതാ സമിതി രൂപീകരിച്ചു.തത്തമംഗലം ഗവൺമെന്റ് യുപി സ്കൂളിലെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് ഒക്ടോബർ 31 തിങ്കളാഴ്ച രാവിലെ നടന്ന അസംബ്ലിയിൽ വിദ്യാലയത്തിലെ സീനിയർ അധ്യാപിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്തു . നാടിന്റെ , ഭാവി തലമുറയെ "ലഹരി" എന്ന മാരകവിപത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ തൽസമയ സംപ്രേഷണം സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തിസ്വാഗതം: പ്രശോഭിത ടീച്ചർ ( പ്രധാനാധ്യാപിക )ജീവിതവിജയത്തിന് കുട്ടികൾ മാതാപിതാക്കളെ അനുസരിച്ച് സ്വന്തം അനുഭവങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി വളരണമെന്ന് ടീച്ചർ ഓർമ്മപ്പെടുത്തി. അധ്യക്ഷൻ: ശ്രീ. ഗോപി( പിടിഎ പ്രസിഡന്റ് )ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം നാം ഓരോരുത്തരും ഉറപ്പുവരുത്തണമെന്ന് പിടിഎ പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിലൂടെ രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.ഉദ്ഘാടനം: അഡ്വ.ടി.മഹേഷ്( കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം) ക്ലാസ് നയിക്കുന്നത്: ശ്രീ. കണ്ണൻ ( സിവിൽ എക്സൈസ് ഓഫീസർ ശ്രീ.രാംകുമാർ ( എ.എസ്.ഐ ).ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും നാടിനെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിൽ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചും ഇതിന്റെ എല്ലാം നിയമവശങ്ങളെക്കുറിച്ചും ഒരു അവബോധം സൃഷ്ടിക്കാൻ ക്ലാസ് നയിച്ച ഓരോരുത്തർക്കും സാധിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്തെല്ലാം ചെയ്യാമെന്ന് എ .എസ്. ഐ .ശ്രീ രാംകുമാർ ഓർമിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് സ്കിറ്റ് എന്നിവ നടത്തി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പരിപാടികൾ മേട്ടുപ്പാളയം ബസ്റ്റാൻഡിൽ വെച്ചും തത്തമംഗലം മുൻസിപ്പൽ സ്റ്റാൻഡിൽ വച്ചും സംഘടിപ്പിച്ചു .പ്രധാന അധ്യാപിക ശ്രീമതി പ്രശോഭിത ടീച്ചർ ലഹരി വിമുക്ത കേരളത്തിന് കുറിച്ച് സംസാരിച്ചു ഗവൺമെന്റ് യുപി സ്കൂൾ തത്തമംഗലം "ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം" എന്ന സന്ദേശവുമായി നവംബർ 1 ഉച്ചയ്ക്ക് 3ന് സ്കൂൾ ഗ്രൗണ്ടിൽ മനുഷ്യശൃംഖല അണിചേർന്നു