കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23007 (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു.)

പ്ലക്കാർഡും പ്രതിജ്ഞയുമായി ലഹരിക്കെതിരെ കാർമൽ വിദ്യാർത്ഥികൾ

ലഹരിയെ സമൂഹത്തിൽ നിന്നും തുരത്തുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുമിച്ച് അണിനിരന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിച്ചു കൊണ്ടുവന്നു. എക്സൈസ് വിഭാഗം മേധാവി ശ്രീ. ആർ. അനീഷ്‍കുമാർ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുപറഞ്ഞു. ചാലക്കുടി എക്സൈസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ശ്രീ ചന്ദ്രൻ സി.കെ. ലഹരിയെക്കുറിച്ച് അവബോധം നൽകുന്ന ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. ലഹരി ആപത്താണ് എന്നും അതിലേക്ക് ചെന്നെത്തില്ല എന്നും വിദ്യാർത്ഥികൾ ഉറക്കെ പ്രഖ്യാപിച്ചു.

ഞാൻ ലഹരിക്കെതിരെ - സിഗ്‍നച്ചർ കാമ്പയിൻ

സിഗ്‍നേച്ചർ കാമ്പയിനിലൂടെ ലഹരിക്കെതിരെ ചാലക്കുടി കാർമൽ വിദ്യാർത്ഥികൾ. വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കൂടാതെ സമൂഹത്തിലേക്കിറങ്ങി ലഹരിക്കെതിരെ പ്രവ ർത്തിച്ചുകൊണ്ട് കാർമൽ വിദ്യാർത്ഥികൾ.

ഞാൻ ലഹരിക്കെതിരെ എന്നെഴുതിയ വലിയ ബോധവത്ക്കരണ പശ്ചാത്തലം കുട്ടികൾ തന്നെ തുണികൊണ്ട് തയ്യാറാക്കി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് ഒപ്പു ശേഖരണ പരിപാടി സംഘടിപ്പിച്ചത്. ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി ആലീസ് ഷിബു പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി.എൽ. ബിനുകുമാർ ഒപ്പിട്ടുകൊണ്ട് സിഗ്‍നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ബസ് സ്റ്റാൻഡിലുണ്ടായിരുന്ന പൊതുജനങ്ങളെ വിദ്യാർത്ഥികൾ ക്ഷണിച്ചുകൊണ്ടുവരികയും ഒപ്പുകൾ ശേഖരിക്കകയും ചെയ്തു.