ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണാടി എസ് എച്ച് യു പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

30/09 / 2022  വ്യാഴാഴ്‌ച പിടിഎ കൂടി ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിക്കുകയും ലഹരി വിമുക്ത സമൂഹ നിർമ്മിതി എന്ന പരിപാടി  ആവിഷ്കരിച്ചു  നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ടഘാടനം കാണുന്നതിനും സന്ദേശ ക്ലാസിൽ പങ്കെടുക്കുന്നതിനും മാതാപിതാക്കളേയും പൊതുസമൂഹത്തേയും അറിയിക്കുകയുണ്ടായി .06 /10 / 2022 വ്യാഴം രാവിലെ 10 .00 മണിക്ക് ഉദ്ഘാടന പ്രസംഗം ഓൺലൈൻ ആയി കാണുവാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സാഹചര്യമൊരുക്കി .ഉദഘാടനത്തിനു ശേഷം സ്കൂൾ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകി.കുട്ടനാട് എക്‌സൈസ് ഓഫീസർ മിസ്റ്റർ ഗിരീഷ് കുമാർ ക്ലാസ് നല്‌കി .ലഹരി വിരുദ്ധ  പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും, 'വിമുക്തി 'എന്ന പേരിൽ ലഹരി വിരുദ്ധ പതിപ്പ് പ്രകാശനം ചെയ്യുകയും,ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങൾ,കുട്ടികൾ എങ്ങനെയാണു ലഹരിക്ക്‌ അടിമയാകുന്നത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു.