മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/Say No To Drugs Campaign



പ്ലസ്ടു എൻ.എസ്.എസ് കുട്ടികൾ ലഹരി വിരുദ്ധ സിഗ്‌നേച്ചർ ക്യാമ്പയിൻ സ്കൂളിനു ചുറ്റുമുള്ള കടകളിലും, ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തി. പ്രിൻസിപ്പൽ ശ്രീ. സാജൻ ജോർജ്ജ് തോമസ് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ വച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പത്തനംതിട്ട ക്ലസ്റ്റർ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പയിൻ നടത്തി. സ്കൂളിലെ സൗഹൃദ ക്ലബ്, എൻ.എസ്.എസ് , എസ്.പി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംഘടനകളുടെ നേതൃത്വത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഓഫീസർ ശ്രീ.മുഹമ്മദ് അലി ജിന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.

