സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/Say No To Drugs Campaign
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു . ഒക്ടോബർ 6 ന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത ലഹരി വിമുക്ത കേരളം എന്ന പരിപാടിയിലൂടെ കാമ്പയിന് തുടക്കമായി. കാമ്പയിന്റെ ഭാഗമായി ലഹരി വിമുക്ത സന്ദേശ റാലി, മനുഷ്യ ചങ്ങല , ഒപ്പ് ശേഖരണം, പ്രതിജ്ഞ , പ്രതിജ്ഞ പതിപ്പ്, പോസ്റ്റർ രചന, ഉപന്യാസ- ലഘുലേഖ രചന , ബോധവത്കരണ ക്‌ളാസ്സ് എന്നിവ നടന്നു. കേരള പോലീസ് ഡിപ്പാർട്ടമെന്റ്, കേരള എക്‌സൈസ് ഡിപ്പാർട്ടമെന്റ് എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.