ഗവ. വി എച്ച് എസ് എസ് ചുനക്കര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 26 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ) (→‎ലഹരി വിരുദ്ധ ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി.ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു .നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് - ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് രക്ഷാകർത്താകൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളെ ലഹരിയുടെ ദൂഷ്യ വലയത്തിൽ നിന്ന് അകറ്റി നിർത്തേണ്ടതിൻ്റെ പ്രാധാന്യം വിശദമായി ചർച്ച ചെയ്തു. എക്സൈസ്പ്രിവൻ്റീവ് ഓഫീസർ ശ്രീ സി സുനിൽ കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബി.വിജയലക്ഷ്മി ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനിവിള,ശ്രീ സി പ്രകാശ്, ശ്രീ പ്രശാന്ത്, ശ്രീമതി പ്രീത എന്നിവർ പങ്കെടുത്തു

ലഹരി വിമുക്ത കേരളം

ലഹരി വിമുക്ത കേരളം കാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ 6 ന് നടന്നു.സംസ്ഥാനതല ഉദ്ഘാടന പ്രദർശനം,സ്പെഷ്യൽ അസ്സംബ്ലി,ലഹരിവിരുദ്ധ പ്രതിജ്‍ഞ എന്നിവ സംഘ‍ടിപ്പിച്ചു.

പി ടി എ പ്രസിഡന്റ് ശ്രീ മനോജ് കമ്പനിവിള ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ഡോമിനിക്, വാർഡ് മെമ്പർ ശ്രീമതി അനു തുടങ്ങിയവർ നേതൃത്വം നൽകി.ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി സ്കൗട്ട് ,ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ റാലി നടത്തി. പ്രിൻസിപ്പൽ ബി വിജയലക്ഷ്മി ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൗട്ട് ഗൈഡ്സ് മാസ്റ്റർമാരായ ശ്രീ പ്രശാന്ത്, ശ്രീമതി പ്രീത, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ പ്രകാശ് എന്നിവർ നേതൃത്വം നൽകി.