ഗവ. വി എച്ച് എസ് എസ് ചുനക്കര/Say No To Drugs Campaign
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി
ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം കാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ 6 ന് നടന്നു.സംസ്ഥാനതല ഉദ്ഘാടന പ്രദർശനം,സ്പെഷ്യൽ അസ്സംബ്ലി,ലഹരിവിരുദ്ധ പ്രതിജ്‍ഞ എന്നിവ സംഘടിപ്പിച്ചു.
പി ടി എ പ്രസിഡന്റ് ശ്രീ മനോജ് കമ്പനിവിള ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ഡോമിനിക്, വാർഡ് മെമ്പർ ശ്രീമതി അനു തുടങ്ങിയവർ നേതൃത്വം നൽകി