അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ് 2022-23 വർഷlത്തെ പ്രവർത്തനങ്ങൾ
ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റ്
ജില്ല അമച്വർ അത്‌ലറ്റിക് മീറ്റിൽ ഹൈസ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .മീറ്റിൽ സ്കൂളിന് 23 പോയിൻറ്കൾ ലഭിച്ചു . മത്സരത്തിൽ
3 വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനവും,രണ്ടു വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനവും
ലഭിച്ചിട്ടുണ്ട്. ......കൂടുതൽ
സ്കൂൾ സ്പോർട്സ്
സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു. സ്പോർട്സിൽ മികവുകൾ നേടുന്നതിന് മികച്ച പരിശീലനം ആവശ്യമാണെന്ന് ബത്തേരി സബ്ഇൻസ്പെക്ടർ.ശ്രീ ഷജിം വിദ്യാർത്ഥികളോട് പറഞ്ഞു.സ്കൂൾ സ്പോർട്സ് മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . മേളയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്പോട്സ് പ്രതിജ്ഞയെടുത്തു.സ്പോർട്സ് താരങ്ങൾതാരങ്ങൾ ദീപശിഖ തെളിയിച്ച മുഖ്യാതിഥിക്ക് കൈമാറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ആവേശമായി അധ്യാപകരുടെ ഓട്ടമത്സരം .
അധ്യാപകർക്കായി 100 മീറ്റർ ഓട്ടമത്സരം ആണ് നടത്തിയത് .പത്തോളം പേരടങ്ങുന്ന അധ്യാപകരും ഓഫീസ് ജീവനക്കാരും ആണ് ഓട്ടത്തിൽ പങ്കെടുത്തത് .മത്സരത്തിൽ ശ്രീ.സാജു എം ഒന്നാം സ്ഥാനം കരസ്ഥമാക്കി . അധ്യാപികമാരുടെ ഓട്ടമത്സരം കാണികളിൽ ആവേശം അലയടിച്ചു .ടീച്ചർ ട്രെയിനി ആന്മരിയ ഒന്നാം സ്ഥാനം നേടി . ശ്രീമതി ഗീതിറോസ് രണ്ടാം സ്ഥാനം നേടി
സൈക്ലിങ് .
സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾ എത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു.
മാർച്ച് പാസ്റ്റ് .
വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു. മികച്ച മാർച്ച് പാസ്റ്റിനുള്ള സമ്മാനം ബ്ലൂ ഹൗസ് കരസ്ഥമാക്കി.
ദീപ ശിഖാ പ്രയാണം
ദീപശിഖാ പ്രയാണം സ്പോർട്സ് മീറ്റിന് കൂടുതൽ ആകർഷണം നൽകി.
സ്പോർട്സ് ക്ലബ് ആക്ടിവിറ്റിസ് അസംപ്ഷൻ ഹൈസ്കൂൾ 2021 - 22.
കൊറോണ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കായികമേഖലയിൽ ഈ വർഷം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അസംപ്ഷൻ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ജില്ല,സംസ്ഥാന, ദേശീയ തലങ്ങളിൽ മികവുകൾ നേടിയിട്ടുണ്ട് .ഈ വർഷം സ്കൂൾ നേടിയ ഏതാനും മികവുകൾ താഴെ ചേർക്കുന്നു......
കരാട്ടെ ചാമ്പ്യൻഷിപ്പ്.
ദേശീയതലത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഗോകുൽ കൃഷ്ണ ഇൻഡിവിജ്വൽ ഇനത്തിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സിംഗിൾ കത്താ - ഒന്നാം സ്ഥാനം
ടീം കത്താ - രണ്ടാം സ്ഥാനം
അത്‌ലറ്റിക‍്‍സ്
സ്കൂളിൽ അത്‌ലറ്റിക‍്‍സ് ക്യാമ്പ് സംഘടിപ്പിക്കുകയും അതിൽ അറുപതോളം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾ അമച്വർ മീറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചു .ഒന്നര മാസം നീണ്ട ട്രെയിനിങ്ങിൽ രക്ഷകർത്താക്കളുടെ സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു .ക്യാമ്പിൽ ട്രാക്കിലും ഫീൽഡിലും കുട്ടികൾ വളരെയധികം ആക്ടീവായി പങ്കെടുത്തു.ഈ കുട്ടികളിൽ നിന്നും 39 പേരെ ജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.ജില്ലാ മത്സരത്തിൽ കുട്ടികൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .പരിശീലന പരിപാടികളിൽ സ്കൂളിൻറെ സഹകരണവും മാതാപിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു .സ്കൂളിലെ കായികാധ്യാപകൻ ശ്രീ.അർജുൻ തോമസ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു
വയനാട് ജില്ല അമച്വർ മീറ്റ് വിജയികൾ
1 മുഹമ്മദ് നിഹാൽ- അണ്ടർ -18 -800 മീറ്റർ ഒന്നാം സ്ഥാനം
2 ബെറ്റ്സൺ ബെഞ്ചമിൻ-അണ്ടർ- 16- 20൦0 മീറ്റർ ഒന്നാം സ്ഥാനം
3 എൽന പി ടെന്നീസ് - അണ്ടർ--14 600 മീറ്റർ രണ്ടാം സ്ഥാനം , 60 മീറ്റർ മൂന്നാം സ്ഥാനം
4 പൂജ സജീവ് -- അണ്ടർ - 14-ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം
5 അൻസില കെഎം -- അണ്ടർ -16-3000 മീറ്റർ നടത്തം മൂന്നാം സ്ഥാനം
6 ക്രിസ്തീന ഷിജു -- അണ്ടർ- 14-ഷോട്ട്പുട്ട് സെക്കൻഡ് , ബോൾ ത്രോ മൂന്നാം സ്ഥാനം
7 ലക്ഷ്മി ശ്രീ ദിലീപ് -- അണ്ടർ -14-ഷോട്ട് പുട്ട് മൂന്നാം സ്ഥാനം
ഇതിൽ നിന്നും ബെറ്റ്സൺ ബെഞ്ചമിൻ മുഹമ്മദ് നിഹാൽ, എൽന പി ടെന്നീസ് ക്രിസ്തീന ഷിജു എന്നിവർ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി .2022 ജനുവരി മാസം കോഴിക്കോട് നടന്ന മീറ്റിൽ പങ്കെടുക്കുകയും ചെയ്തു
സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു.
വയനാട് ജില്ലയിൽ ആദ്യമായി സ്കൂൾതലത്തിൽ അസംപ്ഷൻ സ്കൂളിൽ ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. 10 കുട്ടികളെ ജില്ലാ ഒളിമ്പിക്ഗെയിംസിൽ പങ്കെടുക്കു ന്നതിനായി സെലക്ട് ചെയ്തു .അവർ മികച്ച പ്രകടനം കാഴ്ച വെച്ചു .വയനാട് ജില്ലയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു മത്സരം കൊണ്ടുവരുന്നത് .
ജില്ലാതല പ്രകടനങ്ങൾ വീക്ഷിക്കുന്നതിന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്,ജില്ലയിലെ സ്പോർട്സ് മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു.
ഹോക്കി
സ്റ്റേറ്റ് അസോസിയേഷനിൽ നിന്നും അസംപ്ഷൻ ഹൈസ്കൂളിന് ഹോക്കി കിറ്റ് ലഭിക്കുകയുണ്ടായി. മികച്ച കുട്ടികളെ കണ്ടെത്തി ഹോക്കി ടീമിലേക്ക് സെലക്ട് ചെയ്തു പരിശീലനം ആരംഭിച്ചു .ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജില്ലാതലത്തിലേക്ക് കുട്ടികളെ ഒരുക്കുന്നു.
ഷട്ടിൽ
സ്കൂൾ ഷട്ടിൽ ടീമിന് മികച്ച പരിശീലനം നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പരിശീലനം നൽകി വരുന്നു. പരിശീല നങ്ങൾക്ക് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ അർജുൻ തോമസ് നേതൃത്വം നൽകുന്നു .ഈ കുട്ടികൾക്ക് പരിചയസമ്പന്നരായ പരിശീലകരെ കൊണ്ടുവന്ന് പരിശീലനം നടത്തി വരുന്നു .ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ ഡേവിസ് ഡേവിഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഈ കുട്ടിക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുകയും തൃശ്ശൂരിൽ വെച്ച് നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു തുടർന്നും സ്റ്റേറ്റ് നാഷണൽ മത്സരങ്ങൾക്കായി വിദ്യാർഥികളെ ഒരുക്കിക്കൊണ്ടിരിക്കുന്നു.
സൈക്ലിംഗ്
സൈക്കിളിങ്ങിൽ താല്പര്യം ഉള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്തു പരിശീലനം നൽകിവരുന്നു .ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .സ്റ്റേറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം തുടർന്നു കൊണ്ടിരിക്കുന്നു..
അർജുൻ തോമസ്(ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ).
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ അർജുൻ തോമസ് മികച്ചൊരു സൈക്ലിംഗ് താരമാണ്. കഴിഞ്ഞ എം ടി ബി സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ എലൈറ്റ് മെൻ വിഭാഗത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, ചാമ്പ്യൻ ആവുകയും ചെയ്തിട്ടുണ്ട് റോഡ് സൈക്കിളിംഗ് ഡിസ്ട്രിക് ചാമ്പ്യൻ ,കൂടാതെ അദ്ദേഹം ഒരു ഫുട്ബോളറും,മികച്ച ഫുട്ബോൾ കോച്ച് മാണ്.
നീന്തൽ മത്സരങ്ങളിൽ അസംപ്ഷന് മികച്ച നേട്ടം.
കൽപ്പറ്റ: ഒരുപതിറ്റാണ്ടിനുശേഷം ജില്ലയിൽ നിന്തൽ മത്സരങ്ങൾക്ക് ജീവൻവച്ചപ്പോൾ വെള്ളാരംകുന്നിലെ ഓളപ്പരപ്പിൽ വിസ്മയം തീർത്തത് സഹോദരങ്ങളുടെ മക്കൾ.ബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ബിജി വർഗീസിന്റെ മകൻ എൽദോ ആൽവിൻ ജോഷിയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായത് . ബിജി വർഗീസിന്റെ സഹോദരി ഷിജി വർഗീസിന്റെ മകൾ എസ്സാ സാറ പോൾ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യയായി. ഒരുകാലത്ത് വാട്ടർ പോളോയിലെ മിന്നും താരങ്ങളായിരുന്നു ബിജി വർഗീസും, ഷിജി വർഗീസും . ബിജി നാഷണൽ ക്യാപ്റ്റനും ഷിജി അതേ ടീമിൽ അംഗവുമായിരുന്നു .
ഏഷ്യൻ ഗെയിംസിലും ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെ.എസ്.ഇ.ബി സബ് എൻജിനിയറായ ജോഷിയാണ് പിതാവ്. ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പതിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോക്ക് , ഫ്രീ സ്റ്റൈൽ എന്നീയിനങ്ങളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെയുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സംസാരിച്ചു.