23:23, 24 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssokl(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
1828 May 8 ന് സ്വിറ്റ്സർലൻഡിലെ ജനീവ പട്ടണത്തിൽജനിച്ച മനുഷ്യസ്നേഹിയായ ജീൻ ഹെൻട്രി ഡ്യൂനൻറ് രൂപംകൊടുത്ത അന്തർദേശീയ ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. ജീൻ ഹെൻട്രി ഡ്യൂനൻറിൻറ ജന്മദിനം മെയ് 8 ലോകമെമ്പാടും റെഡ്ക്രോസ് ദിനമായി ആഘോഷിക്കുന്നു. 1925 ഇന്ത്യയിൽ ജെ ആർ സി പ്രവർത്തനമാരംഭിച്ചു. മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് പാലക്കാട് സെൻറ് തോമസ് മിഷൻ സ്കൂളിലാണ്.
പ്രധാനമായും മൂന്നു ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ജെ ആർ സി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്
1) ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക
2) പരോപകാര പ്രവർത്തനം
3) അന്താരാഷ്ട്ര സൗഹൃദം സംപുഷ്ടമാക്കൽ എന്നിവയാണ്
നിലവിൽ A ലെവലിൽ നിന്നും 58 കുട്ടികളും B ലെവലിൽ നിന്നും 51 കുട്ടികളും C ലെവലിൽ നിന്നും 33 കുട്ടികളും സ്കൂൾ ജെ ആർ സിയിൽ ഉൾപ്പെട്ടിട്ടുണ്ട്.