ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്

18:32, 28 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18377 (സംവാദം | സംഭാവനകൾ)

കൊണ്ടോട്ടി സബ്ജില്ലയില്‍ ചെറുകാവ് പഞ്ചായത്തില്‍ പേങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പേങ്ങാട് സ്കൂള്‍

ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്
വിലാസം
പേങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-201618377




ചരിത്രം

1976 കാലഘട്ടം പരിസര പ്രദേശങ്ങളെ അപേക്ഷിച്ച് പേങ്ങാടിന്‍റെ ചരിത്രം തികച്ചും വ്യത്യസ്ഥമായിരുന്നു. ഒരു പ്രദേശത്തിന്‍റെ പുരോഗതിക്കും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യ ഘടകങ്ങളായ ഗതാഗതസൗകര്യം, വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, വിദ്യാസമ്പന്നരായ ആളുകള്‍ ഇവകളൊന്നും ഇല്ലാത്ത പ്രദേശമായിരുന്നു പേങ്ങാട്. പ്രൈമറി വിദ്യാഭ്യാസം നേടാന്‍ പോലും പരിസര പ്രദേശങ്ങളായ പെരിങ്ങാവ്, ഐക്കരപ്പടി, രാമനാട്ടുകര എന്നീ പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്നു. ഇതു നിമിത്തം ഏഴും, എട്ടും വയസായവരെ പോലും ഒന്നാം തരത്തില്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ മടിച്ചിരുന്നു. ഈ അവസ്ഥ ഈ കാലഘട്ടത്തില്‍ മലബാറില്‍ പലസ്ഥങ്ങളുലും ഉണ്ടായിരുന്നു. ഇതു മനസിലാക്കിയ അന്നത്തെ ഭരകകൂടം മലബാറിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കണമെങ്കില്‍ വിദ്യാഭ്യാസപരമായി ജനങ്ങളെ ഉയര്‍ത്തികൊണ്ടുവരല്‍ അനിവാര്യമാണെന്ന് കണ്ടെത്തുകയും മലബാര്‍ മേഖലയില്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയും ചെയ്ത.
ചെറുകാവ് പഞ്ചായത്തില്‍ പേങ്ങാട് പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയം അനിവാര്യമാണെന്ന് അന്നത്തെ ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതു കാരണം ഒരു എല്‍.പി സ്കൂള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചു. പേങ്ങാട് പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്കൂള്‍ തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന കാര്യം ചര്‍ച്ച ചെയ്യുകയും പരിസര പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍നിന്നും രണ്ട് കിലേമീറ്റര്‍ അകലത്തിലുള്ളതും എല്ലാഭാഗങ്ങളില്‍നിന്നും കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യമുള്ളതുമായ സ്ഥലം ഇപ്പോള്‍ നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്ന ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് സ്ഥലം വിട്ടുകൊടുക്കാനും കെട്ടിടം പണിയാനും തയ്യാറുള്ള ആളുകളെ പഞ്ചായത്ത് ഭരണസമിതി അന്വേഷിച്ചപ്പോള്‍ പരേതനായ പി.കെ വീരാന്‍കുട്ടിഹാജി അത് ഏറ്റെടുക്കുകയും സര്‍ക്കാറിലേക്ക് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വിദ്യാലയം (ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ എയ്ഡഡ് മാപ്പിള എല്‍.പി സ്കൂള്‍) സര്‍ക്കാര്‍ അനുവദിച്ചുനല്‍കി.
ഈ വിദ്യാലയം നിലവില്‍ വരാന്‍ പ്രവര്‍ത്തിച്ച പലരും ഇന്നു ജീവിച്ചിരിപ്പില്ല. ഈ സ്ഥാപനത്തിന്റെ ചരിത്രം വിവരിക്കുമ്പോള്‍ അവരെക്കൂടി നമുക്ക് സ്മരിക്കാം. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി, കെ.സി മുഹമ്മദ് മൗലവി മാവൂര്‍, എന്‍. ഹസൈനാര്‍ ഹാജി, കുനിക്കാട്ട് ചിന്നന്‍ നായര്‍, മാധവന്‍ നായര്‍, പി. മൂസ മാസ്റ്റര്‍ വൈദ്യരങ്ങാടി, കോലയില്‍ നമ്പ്യാര്‍, കണക്കയില്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ കക്കോവ്, തുടങ്ങിയവര്‍....... പി.കെ വീരാന്‍ കുട്ടിഹാജി യാണ് ഈ സ്ഥാപനത്തിന് വേണ്ട മുഴുവന്‍ സാമ്പത്തിക സഹായവും ചെയ്തത്. സ്കൂളിന്‍റെ മാനേജറായി പി.കെ സീതിഹാജിയെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
1976 ഫെബ്രുവരി 15 ന് പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി തറക്കല്ലിടുകയും അതേവര്‍ഷം തന്നെ മെയ് രണ്ടിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
1976 ജൂണ്‍ ഓന്നാം തിയ്യതി 102 കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ത്ത് തുടങ്ങിയ ഈ വിദ്യാലയം 1980 ല്‍ പൂര്‍ണ്ണ എല്‍.പി സ്കൂളായി നിലവില്‍ വന്നു
പ്രാധാന അധ്യാപകനായി ഹസ്സന്‍ മാസ്റ്റര്‍ കക്കോവ്, പി.കെ വീരാന്‍ കുട്ടി മാസ്റ്റര്‍ പേങ്ങാട് എന്നിവരായിരുന്നു ഈ വിദ്യാലയത്തില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചവര്‍. 1982 ല്‍ ഈ വിദ്യാലയം യു.പി സ്കൂളായി ഉയര്‍ത്തി.

ഭൗതിക സൗകര്യങ്ങള്‍