ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23
കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
ജൂൺ 5-പരിസ്ഥിതിദിനം(5.6.2022)
പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഇക്കോ ക്ലബ്ബി ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി Poinachi Farmers Welfare Co. Oparative Society സ്കൂളിൽ മാവിൻതൈ നട്ടു കൊണ്ട് ഉൽഘാടനം ചെയ്തു
ജൂൺ 19 -വായനദിനം(19.6.2022)
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി.
ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)
ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്(5.8.2022)
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നടന്നു. പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് , വളരെ മികച്ച ആസൂത്രണത്തോടെ നടത്തി. അതോടൊപ്പം ഇതിന്റെ ഭാഗമായി സന്നദ്ധ സേവനം വിദ്യാർത്ഥികൾ നടത്തി. പാർലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിന്റെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. നൂറ് ക്ലാസ്സുകളേക്കാൾ ഫലവത്തായി മാറി.
ഹിരോഷിമ-നാഗസാക്കി ദിനാചരണം(10-8-2022)
ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന സൊഡാക്കോ കൊക്ക് പ്രദർശനം നടത്തി.എൽ. പി. വിഭാഗം കുട്ടികൾക്ക് -യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കൽ എന്നിവയും നടത്തി .
രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം കുട്ടിക്കും സ്കൂളിനും (11.8.2022)
ജി.യു.പി എസ് തെക്കിൽപ്പറമ്പ രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 11.8.2002 നു നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു .
സ്വാതന്ത്ര്യ ദിനാഘോഷം 2022-23
- സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് തല ദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി