ലിറ്റിൽ കൈറ്റ്സ് ടീം സമൂഹത്തിലേക്ക്അമ്മഅറിയാൻ-അർച്ചനയുടെ വീട്ടു മുറ്റത്ത് അമ്മമാരും ലിറ്റിൽ കൈറ്റ്സ് ടീമുംയു പി എസ് മുരുക്കുമൺ, നിലമേൽ- അമ്മഅറിയാൻഅമ്മഅറിയാൻ- യു പി എസ് മുരുക്കുമൺഅമ്മഅറിയാൻ- അക്കോണം, ചടയമംഗലം
ചടയമംഗലം ഗവ: എം ജി എച്ച് എസ് എസ് ലെ അമ്മ അറിയാൻ എന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ് സ്ക്കൂളിലും ചടയമംഗലം ഭാഗത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും നടത്തുകയുണ്ടായി. നെട്ടേത്തറ ഭാഗത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ വീട്ടുമുറ്റത്ത് അമ്പതോളം അമ്മമാരെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയായിരുന്നു സ്കൂളിനു പുറത്തു സംഘടിപ്പിച്ച ആദ്യ പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൻകോട്, അക്കോണം ഭാഗങ്ങളിലും പരിപാടി നടത്തപ്പെട്ടു. തൊട്ടടുത്ത U .P സ്കൂളായ മുരുക്കുമൺ യുപിഎസിൽ നടത്തിയ പരിപാടി അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . അക്കോണം ഭാഗത്തെ പരിപാടി ചടയമംഗലത്തെ പ്രദേശിക ന്യൂസ് ചാനലായ ഹോക്സ് വ്യൂ മീഡിയ തത്സമയം സംപേഷണം ചെയ്തിരുന്നു.
മേയ് ജൂൺ മാസങ്ങളിലായി നടന്ന പരിപാടിയിലൂടെ സ്കൂളിലേയും ചടയമംഗലം പ്രദേശത്തെയും അഞ്ഞൂറോളം അമ്മമാർക്കാണ് സൈബർ സുരക്ഷ പരിശീലനം ലഭിച്ചത്.അമ്മ അറിയാൻ
സത്യമേവജയതേ
സത്യമേവജയതേ- ഓൺലൈൻ ക്ലാസ്
സത്യമേവജയതേ എന്നപേരിൽ നടപ്പിലാക്കിയ സൈബർസുരക്ഷ ബോധവൽക്കരണ ക്ലാസ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. ഇതിൻെറ ആദ്യ ഘട്ടം ഫെബ്രുവരി മാസത്തിൽ ഓൺലൈൻ ആയാണ് നടത്തിയത്. രണ്ടാം ഘട്ടം ആഗസ്റ്റ് ആദ്യവാരം സ്കൂളിൽ സംഘടിപ്പിച്ചു. ഇതിനു മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പരിശീലനം നടന്നു.