സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.

ചാന്ദ്രദിനം ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. അന്നേദിവസം ചാന്ദ്ര ദിന സന്ദേശം നൽകുകയും പത്രവായന നടത്തുകയും ചെയ്തു. റോക്കറ്റുകൾ നിർമ്മിച്ചും കൊളാഷുകൾ തയ്യാറാക്കിയും കുട്ടികൾ ചാന്ദ്ര ദിനത്തിൽ പങ്കെടുത്തു. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.

സത്യമേവ ജയതേ  ക്ലാസ്സ്‌

ആസാദി കാ അമൃത് മഹോത്സവ്. സ്വാതത്ര്യത്തിന്റെ 75 വർഷം തികയുന്ന  ഇത്തവണത്തെ ആഘോഷം വിപുലമായി നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് പതാക ഉയത്തുകയും തുടർന്ന് പൊതുസമ്മേളനം നടത്തുകയും  ചെയ്തു. പിന്നീട് റാലി, സൈക്കിൾ റാലി, ഫ്ലാഷ് മൊബ്, പായസവിതരണം  മുതലായവ നടത്തുകയുണ്ടായി.


ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആയി ആചരിച്ചു. സ്പെഷ്യൽ അസംബ്ളി നടത്തുകയുണ്ടായി.നാടൻപാട്ട്, പ്രസംഗം, കുട്ടിക്കർഷകരെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

കളർ ഇന്ത്യ ദീപികയുടെ ആഭിമുഖ്യത്തിൽ കളർ ഇന്ത്യ പദ്ധതി നടത്തി. HS, UP വിഭാഗങ്ങളിലായി നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു..

ജലസംരക്ഷണ റാലി മാറി വരുന്ന കാലാവസ്ഥ അനുസരിച്ചു ജലദൗർലഭ്യം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ റാലി  നടത്തി.