അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

26/1/2022 റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്……….

17/02/2022

അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ പ്രീ- പ്രൈമറി പ്രവേശനോത്സവം

6/3/2022

കരാട്ടേ പരിശീലനം

മാനസിക ശാരീരിക ആരോഗ്യവും കായികക്ഷമതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനും  കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് നേരെ സ്വയം പ്രതിരോധം സ്വീകരിക്കുന്നതിനും കുട്ടികളെ ആയോധനകലകൾ പരിശീലിപ്പിക്കുന്നതിലൂടെ പര്യാപ്തമാകുന്നു.

[[പ്രമാണം:16255karate3.jpeg|ഇടത്ത്‌|ലഘുചിത്രം|10/03/2022ശിൽപശാല ഗണിതപഠനം ലളിതവും രസകരവുമാക്കാൻ അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ രക്ഷിതാക്കൾക്കായി ഉല്ലാസ ഗണിതം ശിൽപശാല നടത്തി.അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യകരോടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.പി.പ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ കെ. മനോജ്, പി.ശ്രീമിന, കെ. നീതു സത്യൻ എന്നിവർ സംസാരിച്ചു.[[പ്രമാണം:16255ganitham11.jpeg|ലഘുചിത്രം|

1

|പകരം=|ഇടത്ത്‌]]]]




































1/4/2022

2020-21 വർഷത്തിൽ LSS USS സംസ്കൃതം ഉർദു അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ എൻ.പി അനിൽ കുമാർ ടി. സുഹറ എന്നിവർക്ക് PTA യുടെ യാത്രയയപ്പും നടന്നു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്  കെ.പി പ്രീജിത്ത് കുമാർ അധ്യക്ഷനായി.

1/6/2022

പ്രവേശനോത്സവം

അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വീട്ടിലെ വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു.




22/6/2022

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ .പി.എൻപണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു.നന്ദി ബൈജു കെ.പി

അഴിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കൂടുംബശ്രീ വായനാ വാരാ ലോഷത്തോടനുബന്ധിച്ച്   സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുടുംബശ്രീ പ്രസിഡന്റ് ശ്രീമതി. മഹിജ തോട്ടത്തിൽ ആണ് പുസ്തകങ്ങൾ നൽകിയത്.





13/7/2022

വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ  അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

21/7/2021

ചാന്ദ്രദിനം

അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം നടത്തി. സൗരയൂഥവും പ്രപഞ്ചവും എന്ന വിഷയത്തിൽ എം.എം.രാജൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ. മനോജ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ ഡി. ഗീത സ്വാഗതവും ദേവ് ന. യു.ആർ. നന്ദിയും പറഞ്ഞു.ഇതോടൊപ്പം കുട്ടികൾക്കായി ക്വിസ് മത്സരം, സാങ്കൽപ്പിക വിവരണം , റോക്കറ്റ് നിർമ്മാണം എന്നിവയും നടത്തിയിട്ടുണ്ട്.





25/7/2022

സ്കൂൾ തിരഞ്ഞെടുപ്പ് 2022 -23

അഴിയൂർ ഈസ്റ്റ് യുപി സ്കൂളിൽ 2022- 23 അധ്യായ വർഷത്തെ സ്കൂൾ തെരഞ്ഞെടുപ്പ് 25/7/ 22 തിങ്കൾ Iനടന്നു.പൂർണ്ണമായും ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.കുട്ടികൾക്ക്കുട്ടികൾക്ക് തെരഞ്ഞെടുപ്പ്,വോട്ടിംഗ് സമ്പ്രദായം എന്നിവയെപ്പറ്റി മനസ്സിലാക്കാൻ ഇതിലൂടെ കഴിഞ്ഞു.സ്കൂൾ ലീഡറായി ദേവനാ യു ആർ നെയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് മിഷാലിനെയും തെരഞ്ഞെടുത്തു.ഇലക്ഷൻ കമ്മീഷണറായി കെ പി ബൈജു ചുമതല വഹിച്ചു.പ്രിസൈഡിങ് ഓഫീസറായി ഏ 7 c യിൽ പഠിക്കുന്ന സായൂഷ് പോളിംഗ് ഓഫീസർമാരായി ശ്രിദാകൃഷ്ണ 5 B ,ഗൗരി നന്ദ ശിവനന്ദ് എന്നീ വിദ്യാർത്ഥികളും പോളിംഗ് ഏജൻറ് മാരായി രൂപൽ രാജേഷ് അലൻ നന്ദ് ചാന്ദ്‌നി എന്നിവർ ചുമതല നിർവഹിച്ചു.ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം സജ്ജീകരിച്ചത് സ്കൂളിലെ അധ്യാപകനായ ഗിരീഷ് വിവി,പോളിംഗ് ഓഫീസ് സജ്ജീകരിക്കുന്നതിനും ഇലക്ഷൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ചുമതല വഹിച്ചത് മിഥുൻ വി പി ,നിജീഷ് പി എന്നിവരാണ് . പോളിംഗ് നടത്തുന്നതിനാവശ്യമായ ലോ ആന്റ് ഓർഡർ സംവിധാനം സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളായ ഷംന നിസ്ന റിഷിക രമേശ്  അനാമിക, മീനാക്ഷി അഭിനവ് , ആരോമൽ ദേവനന്ദ്.കെ ആഗ്‌നേയ് രമേഷ് ദേവ് കൃഷ്ണ ആദവ് രാജ് വിഷ്ണുഎന്നിവർ നിർവഹിച്ചു.

school leader




15/07/2022

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം


അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു.