ഗവ. യു.പി.എസ് പുതിയങ്കം/എന്റെ ഗ്രാമം
പാലക്കാട് ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ആലത്തൂർ. ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കരയിലാണ് ആലത്തൂർ പട്ടണം. ആലത്തൂർ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂർ പട്ടണം. പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂർ താലൂക്ക് സ്ഥിതിചെയ്യുന്നത്. കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇവിടെയുള്ളത് .