ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ/REPORT 2023

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 19 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള

പ്രവേശനോത്സവം 2022

രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം കോവിഡ് മഹാമാരിയെ അതിജീവിച്ചു കൊണ്ട് സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2022 ജൂൺ ഒന്നിലെ പ്രവേശനോത്സവം ഊഷ്മളവും വർണ്ണാഭവുമായി സംഘടിപ്പിച്ചു .എൽ കെ ജി മുതൽ പത്താം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസ്സുകളിലേയ്ക്ക് പുതുതായി കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും പൂക്കൾ നൽകിയും വർണ്ണത്തൊപ്പികൾ അണിയിച്ചും വാദ്യാഘോഷ അകമ്പടിയോടെ സ്വീകരിച്ചു . വിദ്യാലയ പ്രവേശന കവാടത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്കൊപ്പം നവാഗതർക്ക് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.പ്രവേശനോത്സവഗാനത്തിന്റെ ഈരടികൾ സോക്കോർസോയുടെ തിരുമുറ്റത്ത് അലയടിച്ചത് കുഞ്ഞുങ്ങൾക്ക് പുത്തൻ ഉണർവ്വ് നൽകി ..വിദ്യാലയ ഗീതത്തോടെ ഔപചാരികയോഗം ആരംഭിച്ചു .ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി ജീന ഏവർക്കും സ്വാഗതമാശംസിച്ചു . വാർഡ് മെമ്പർ ടി.വി യദുകൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഹൃദ്യമായ സന്ദേശം നൽകി. ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ എഴുത്തിനിരുത്തികൊണ്ട് എൽ.പി അധ്യാപിക റാണി ടീച്ചർ വിദ്യാരംഭം കുറിച്ചു . പഠനം ആരംഭിക്കുന്നതിന്റെ പ്രതീകമായി പാഠപുസ്തകങ്ങളും യൂണിഫോമും കുഞ്ഞുങ്ങൾക്ക് കൈമാറി. മാതാപിതാക്കൾ തങ്ങളുടെ മക്കളെ അധ്യാപകർക്ക് ഏല്പിച്ചു നൽകിക്കൊണ്ട് അറിവിന്റെ അമ്മക്കൂട്ടിലേയ്ക്ക് തങ്ങളുടെ പൊന്നുമക്കളെ പറഞ്ഞയയ്ക്കുന്നതിന്റെ പ്രതീകാത്മകമായ അവതരണവും നടന്നു. തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സ് അധ്യാപകർക്ക് പ്രധാനാധ്യാപകരായ സി.ജീന ,സി. മാരിസ് എന്നിവർ തിരി തെളിയിച്ചു നല്കുകയും അതാതു ക്ലാസ്സിലെ കുട്ടികളുടെ പേരുകൾ അടങ്ങുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു .ഈ വർഷം സൊക്കോർസോയിലെ നവസാരഥികളായ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി.അനറ്റ്,എൽ.പി ഹെഡ്മിസ്ട്രസ് സി.മാരിസ് എന്നിവരെ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും അവർ കുഞ്ഞുങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.മാള പഞ്ചായത്ത് വൈസ് പ്രസിഡണ്ടും എൽ പി പിടിഎ പ്രസിഡണ്ടുമായ സാബു എടാട്ടുകാരൻ, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് പി.എ ഷാനവാസ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തച്ചുവടുകൾ ഏവരുടെയും മനസ്സിനെ കൂടുതൽ ഊർജ്ജസ്വലമാക്കി. ധന്യ ടീച്ചർ യോഗത്തിൽ നന്ദി അർപ്പിച്ചു