ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 19 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/ഗ്രന്ഥശാല എന്ന താൾ ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമീപ ഗ്രന്ഥശാലകൾ സന്ദർശിക്കുന്ന പ്രവർത്തനത്തെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത.

ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളോടു കൂടിയ ഗ്രന്ഥശാലയും ഇരിപ്പിടങ്ങളോടുകൂടിയ റീഡിംഗ്റൂമും പ്രവർത്തിക്കുന്നു.സാഹിത്യപരവും ശാസ്ത്രപരവുമായ ധാരാളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളം അധ്യാപകൻ ശ്രീ. ആർ. രാകേഷിനാണ് ലൈബ്രറിയുടെ ചുമതല. ലൈബ്രറിയുടെ നേതൃത്വത്തിൽ വായാനാ മത്സരങ്ങളും രചനാ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഗ്രന്ഥശാലയിലേക്ക് പുസകങ്ങൾ ശേഖരിക്കുന്നതിനായി പൂർവ്വാധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം ഉറപ്പാക്കുന്നുണ്ട്. പുസ്തകത്തൊട്ടി എന്ന പരിപാടിയിലൂടെ കുട്ടികളിൽ നിന്നും ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുകയും അവ വായനയ്ക്കായി പരസ്പരം വിതരണം ചെയ്യുന്ന രീതി വിജയമായിരുന്നു. സമീപത്തെ ഗ്രന്ഥശാലകൾ സന്ദർശിച്ച് അതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി പുസ്തകങ്ങൾ പരിചയപ്പെടുത്തിയതിലൂടെ ഗ്രന്ഥശാലകളിലേക്ക് കുട്ടികളെ ആകർഷിക്കാൻ സാധിച്ചു. കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി ഈ സ്കൂൾ ഗ്രന്ഥശാല സജീവമാണ്.

പുസ്തകത്തൊട്ടി പദ്ധതിയിലൂടെ പുസ്തകങ്ങൾ സ്വീകരിക്കുന്ന ചടങ്ങ്.