ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/കാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷികം

വീരണകാവ് സ്കൂൾ ഉൾപ്പെട്ട ആനാകോട് പ്രദേശം ആയ് രാജാക്കന്മാരുടെ കാലം മുതലേ കാർഷിക സമൃദ്ധിയ്ക്ക് പേരുകേട്ട സ്ഥലമാണ്. 1990 മുതലാണ് ആനാകോട് പ്രദേശത്തെ നെൽകൃഷി നശിക്കാനാരംഭിച്ചത്.നെല്ല് കൃഷി നഷ്ടമായ സാഹചര്യത്തിൽ വാഴകൃഷിയിലേയ്ക് തിരിഞ്ഞ കർഷകരും പരമ്പരാഗതകൃഷിയോട് വിടപറഞ്ഞ പുതുതലമുറയും ആനാകോടിന്റെ കാർഷിക സമൃദ്ധി നഷ്ടമാകാൻ കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.വീരണകാവിലെ ഓരോ വിദ്യാർത്ഥിയും കാർഷിക സംസ്കാരത്തിന്റെ മുഖമുദ്ര പേറുന്ന കുടുംബപശ്ചാലത്തിൽ നിന്നും വരുന്നവരാണ്.കൃഷിയെ ആശ്രയിച്ചല്ല ഇന്ന് ഭൂരിഭാഗം ജനങ്ങളും വസിക്കുന്നതെങ്കിലും ഓരോ പൂവച്ചൽക്കാരന്റെയും ഉള്ള് കൃഷിക്കാരന്റേതാണ്.ജീവിതത്തിന്റെ വെല്ലുവിളികൾ കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും ഒരു ചെറിയ പച്ചക്കറിത്തോട്ടമെങ്കിലുമില്ലാത്ത വീടുകൾ വിരളമാണ്.വീരണകാവ് സ്കൂളെന്നത് പൂവച്ചലിന്റെ കാർഷികസംസ്കൃതിയുടെ സ്മരണപേറുന്നയിടം തന്നെയാണ്.ഓരോ വിദ്യാർത്ഥിയും അവസരംകിട്ടുന്ന പോലെ കാർഷികവൃത്തിയിലേർപ്പെടുന്നുണ്ട് എന്നത് അഭിമാനാർഹമാണ്.ഇതിന് ചുക്കാൻ പിടിക്കുന്നത് സ്കൂളിലെ ഇക്കോ ക്ലബാണെന്നത് അഭിമാനാർഹം തന്നെയാണ്.സ്കൂൾ കാർഷികസംസ്കൃതിയുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിവരുന്നു.പച്ചക്കറി കൃഷിയാണ് അതിൽ പ്രധാനം.അതുപോലെ കുട്ടികളിൽ കാർഷികസംസ്കൃതി ഊട്ടിയുറപ്പിക്കാനായി എൻ.എസ്.എസ്,വിവിധ ക്ലബുകൾ മുതലായവയും പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.

ചിങ്ങം 1 കാർഷികദിനം (17/08/2022,ബുധനാഴ്ച)