ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്. ചരിത്ര സംഭവങ്ങൾ കുട്ടികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സോഷ്യൽ ക്ലബ് അംഗങ്ങൾ ചുമതല വഹിക്കുന്നു.
2022-23 പ്രവർത്തനങ്ങൾ
ആഗസ്റ്റ് 6 - ഹിരോഷിമ ദിനം. സ്കൂൾ എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആചരിച്ചു.അന്ന് രാവിലെ 9.30ന് ബഹു: സ്കൂൾ എച്ച് എം ശ്രീ ജോസ് സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ സർ ആശംസ നേർന്നു. സീനിയർ എസ് എസ് ടീച്ചർ സുനിത നായർ ഹിരോഷിമാ ദിനം ആചരിക്കുന്നത് എന്തിനാണെന്ന് വിവരിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ 9 ഡി യിലെ ദീപപ്രഭ ചൊല്ലി കൊടുത്തു. ഹിരോഷിമ ഗാനം 9 ഐ ലെ കുട്ടികൾ പാടി. 8 ലെയും 9ലെയും വിവിധ കുട്ടികൾ അവതരിപ്പിച്ച ഹിരോഷിമ നൃത്തം കുട്ടികൾക്ക് യുദ്ധത്തിൻ്റെ ഭീതി മനസ്സിലാക്കാൻ കഴിഞ്ഞു. 9ബി യിലെ ഹരിത സഡോക്കോയുടെ കഥ പറഞ്ഞു. തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി.