കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്-23

06:55, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ) (→‎ജൂലൈ 21 ചാന്ദ്രദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ ആറാം തീയ്യതി സ്കൂൾ പരിസരത്തിൽ ഹെഡ്മിസ്ട്രസ്സ് വൃക്ഷത്തൈ നട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  തുർന്ന് കുട്ടികൾക്കായി ചിത്ര രചനാ മത്സരം നടത്തി.  ഹൈസ്കൂൾ, യു.പി. തലങ്ങളിലായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു.  ഫത്തിമത്തുൽ അഫീഫ (9 ബി) ഒന്നാം സ്ഥാനവും റാബിയത്ത് എൻ.വി (9 സി) രണ്ടാം സ്ഥാനവും നേടി.  യു.പി തലത്തിൽ 6 എ ക്ലാസ്സിലെ ഹംന സീനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രോത്സവ പരിപാടി നടത്തി.  ചാന്ദ്ര ക്വിസ്സ്, ചന്ദ്രനിലേക്ക് ഒരു യാത്ര-അനുഭവക്കുറിപ്പ്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ഓൺലൈൻ നാടകം, ചാന്ദ്ര വിവരണം, ചാന്ദ്രദിന വീഡിയോ പ്രദർശനം, തുടങ്ങിയ പരിപാടികൾ നടത്തി.  ക്വിസ്സ് മത്സരത്തിൽ 10 ബിയിലെ ഷഹ്‌മ.എൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  മുഹമ്മദ് അമീൻ (8 ഡി) രണ്ടാം സ്ഥാനവും റന ഫാത്തിമ (10 ബി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹിരോഷിമ,നാഗസാക്കി ദിനം

ഹിരോഷിമ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മാണ മത്സരം നടത്തി.  10 ബിയിലെ ഫാത്തിമത്തുൽ സഫ സി കെ ഒന്നാം സ്ഥാനവും 8 സി യിലെ റിയ ഇബ്രാഹിം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.