ജി.യു.പി.എസ് ആറ്റൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022ഓഗസ്റ്റ് 15തിങ്കളാഴ്ച ജി.യു പി എസ്.ആറ്റൂർ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ റിപ്പോർട്ടു
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ സ്കൂളിനെ തഴുകി കടന്നുവരുമ്പോൾ സ്വാതത്ര്യദിന ആഘോഷപരിപാടികളുമായി സ്കൂൾ അങ്കണം ഒരുങ്ങിക്കഴിഞ്ഞു. രക്ഷിതാക്കളും ,അധ്യാപകരും ,ജനപ്രതിനിധികളും,കുട്ടികളും എല്ലാവരും കൃത്യം 9 മണിക്ക് എത്തിച്ചേർന്നു.വന്ദേമാതരം എന്ന പ്രാർത്ഥനാഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീ .തങ്കപ്പൻ .ബി.കെ,പി. ടി.എ.പ്രസിഡന്റ് ശ്രീ.സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ എച്.എം ഷാഹിറടീച്ചർ പതാക ഉയർത്തി. സ്വാതത്ര്യത്തിൻ 75 ആം വാർഷികാഘോഷ ദിനത്തിൽ ഒരിക്കൽക്കൂടി പതാക വാനിൽ ഉയർന്നു.ഫ്‌ളാഗ് സല്യൂട്ട് ചെയ്തു എല്ലാവരും ഈ നിമിഷത്തെ ധന്യമാക്കി.
കുട്ടികൾ ഗാന്ധിജി ,ജവഹർലാൽനെഹ്‌റു,സുഭാഷ് ചന്ദ്രബോസ് ,ലാലാലജ്പത്‌റായ്,ഗോപാലകൃഷ്ണഗോഖലെ,സരോജിനിനായിഡു,ഭഗത്സിങ് ,ഡോ.രാജേന്ദ്രപ്രസാദ്,മൗലാനാ അബ്ദുൾകലാം ആസാദ്,ഭാരതാംബ,ജൻസിറാണി,എന്നിവരുടെ സ്മരണകൾ ഉണർത്തി. 'രാജുപാതിരാഘവരാജാറാം'എന്ന ഗാനാലാപനത്തിന്റെ അകമ്പടിയോടെ സ്കൂൾഗ്രൗണ്ടിൽ ദണ്ഡിയാത്ര നടത്തി.കേരളവർമ്മ വായനശാലയുടെ വകയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ ലളിതഗാനം,ദേശഭക്തിഗാനം,മാപ്പിളപ്പാട്ട്,അറബിഗാനം,പ്രസംഗം എന്നിവ നടത്തി ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. കിള്ളിമംഗലം സർവീസ് സഹകരണ സൊസൈറ്റിയുടെ വകയായി നാലാംക്ലാസ്സിലെയും ഏഴാംക്ലാസ്സിലെയും പഠനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സ്വാതന്ത്ര്യദിനത്തിൽ ക്യാഷ്അവാർഡ് നൽകുകയുണ്ടായി.
തുടർന്ന് വർണാഭമായ വിവിധ സ്വാതന്ത്ര്യദിന പരിപാടികൾ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.പി,ടി,എ,വൈസ്പ്രസിഡന്റിന്റെ നന്ദിയോടെ 12 മണിക്ക് പരിപാടികൾ അവസാനിച്ചു.